25 September Monday
ഭരണസമിതിയുടെ കെടുകാര്യസ്ഥത

എല്‍ഡിഎഫ് പൂതാടി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
 
പുൽപ്പള്ളി
ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10ന് കേണിച്ചിറയിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ നാലുകോടി രൂപ ഭരണസമിതി ഉപയോ​ഗപ്പെടുത്തിയില്ല. സമയബന്ധിതമായി പദ്ധതി രേഖകൾ തയ്യാറാക്കി നൽകുന്നതിലും വീഴ്ചവരുത്തി. തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിലും ഭരണനേതൃത്വം പരാജയപ്പെട്ടു. പട്ടികവർഗ പുനരുദ്ധാരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ ജില്ലയിൽ 21–ാം സ്ഥാനത്താണ് പഞ്ചായത്ത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ അംഗീകാരം നേടിയതാണ്. രണ്ടര വര്‍ഷത്തിനുശേഷം പ്രസിഡന്റായി ആരെ നിര്‍ത്തുമെന്നാണ് കോണ്‍​ഗ്രസിനകത്തെ ഇപ്പോഴത്തെ ചര്‍ച്ച. ഭരണമുന്നണിയിലെ പിടിവലികൾ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് എൽഡിഎഫ് ധര്‍ണ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top