03 July Friday

അന്തിമോപചാരമർപ്പിച്ച്‌ പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ഒ ആർ കേളു, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ അന്ത്യോപചാരമർപ്പിക്കുന്നു

കൽപ്പറ്റ
എം പി വീരേന്ദ്രകുമാറിന്‌ അന്തിമോപചാരം അർപ്പിച്ച്‌ പ്രമുഖർ. രാഷ്‌ട്രീയ സാമൂഹിക–-സാംസ്‌കാരിക രംഗത്തുള്ളവർ പുളിയാർമലയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.  മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, സി കെ ശശീന്ദ്രൻ എംഎൽഎ എന്നിവർ  ആദ്യാവസാനംവരെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി  എ കെ ശശീന്ദ്രനും  ഗവണർ ആരിഫ്‌ മുഹമ്മദ്‌ ഖാനുവേണ്ടി കലക്ടർ അദീല അബ്ദുള്ളയും  റീത്ത്‌ സമർപ്പിച്ചു. എംഎൽഎമാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്‌ണൻ,  സി കെ നാണു, പി ജെ ജോസഫ്‌, ഷാഫി പറമ്പിൽ, കെ എം ഷാജി, വി പി സജീന്ദ്രൻ, എംപിമാരായ ജോസ്‌ കെ മാണി, കെ സുധാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എഴുത്തുകാരൻ ഒ കെ ജോണി, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി എൻ ചന്ദ്രൻ, പി പി സുനീർ, എൽജെഡി ജനറൽ സെക്രട്ടറി ഷെയ്‌ക്‌ പി ഹാരിസ്‌, ബിജെപി നേതാവ്‌ പി കെ കൃഷ്‌ണദാസ്‌,  സംവിധായകൻ രഞ്ജിത്ത്‌, നടൻ ജോസ്‌ മാത്യു, വിജയൻ ചെറുകര, കെ സി റോസക്കുട്ടി തുടങ്ങിയവർ പുളിയാർമലയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top