09 July Thursday

ഇനിയില്ല ആ ഇടിമുഴക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

സമരമുഖത്ത്‌ എം പി വീരേന്ദ്രകുമാർ (ഫയൽചിത്രം)

 

കൽപ്പറ്റ
‘‘നിങ്ങൾക്ക്‌ ആകാശത്തെ മുറിക്കാം, ഭൂമിയെ മുറിക്കാം, പക്ഷേ മനുഷ്യഹൃദയങ്ങളെ ഒരിക്കലും വെട്ടിമുറിക്കാനാകില്ല.’’ 1990കളിൽ വയനാടൻ തെരുവോരങ്ങളിലും ഗ്രാമവീഥികളിലും ഇടിമുഴക്കമായി ആ ശബ്‌ദം .  ബോഫോഴ്‌സ്‌ കുംഭകോണത്തെ തുടർന്ന്‌ വി പി സിംഗ്‌ രാജിവെച്ചതും ജനതാദൾ എന്ന പ്രസ്ഥാനത്തിന്‌ രൂപം നൽകിയതിനും ശേഷം  രാജ്യം കണ്ട ഏറ്റവും നിർണായക ചരിത്ര ദശാസന്ധിയിലാണ്‌  ആ ശബ്‌ദം നാടിന്റെ ഉള്ളുലച്ചത്‌.  ജനതയുടെ  കബന്ധങ്ങൾക്കിടയിലൂടെ ഉരുണ്ട  അദ്വാനിയുടെ രഥചക്രങ്ങൾ രാജ്യത്തിന്റെ മതേതര മനസിനെ കീറി മുറിച്ചപ്പോഴാണ്‌ വർഗീയ വിപത്തിനെതിരെയുള്ള  വീരേന്ദ്രകുമാറിന്റെ വേറിട്ട ശ്‌ബദം നാടെങ്ങും അലയടിച്ചത്‌. വർഗീയതയുടെ വിഷ വിത്ത്‌ പാകി ജനമനസുകളെ  വിഘടിപ്പിച്ച്‌  ചേരിതിരിവുണ്ടാക്കാനും ബാബറി മസ്‌ജിദ്‌ പൊളിക്കാനും  ബിജെപി നടത്തിയ രാഷ്‌ട്രീയ തേരോട്ടങ്ങൾക്കെതിരെ ജനമനസുകളെ ഇളക്കി മറിച്ച പ്രസംഗവുമായി അന്ന്‌  വീരേന്ദ്രകുമാർ നാടെങ്ങും ഓടി നടന്നു. നർമത്തിൽ മുങ്ങിയ   പ്രസംഗത്തിനിടയിൽ   എതിരാളികളെ അദ്ദേഹം നിശിതമായി വിമർശിച്ചു. ആ വാക്‌ധോരണി കേൾക്കാൻ ഓരോ പൊതുപരിപാടികളിലും ആയിരങ്ങൾ ഓടിയെത്തി.  വർഗീയതക്കെതിരെയുള്ള സന്ധിയില്ലാത്ത ആ പോരാട്ടം അന്ത്യ നിമിഷം വരെ തുടർന്നു. 
 വയനാട്ടിലെ ഉന്നത ജന്മി കുടുംബത്തിൽ ജനിച്ചിട്ടും സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾ എന്നും നെഞ്ചോട്‌ ചേർത്ത അദ്ദേഹത്തിന്‌    ഇടത്‌പക്ഷത്തോടായിരുന്നു എന്നും ആഭിമുഖ്യം. ഇടയ്‌ക്കെപ്പൊളോ വ്യതിചലിച്ചുവെങ്കിലും   മരിക്കുമ്പോൾ  ഇടത്‌ആശയത്തോട്‌ ചേർന്ന്‌ തന്നെ നിൽക്കണമെന്നുമുള്ള  അദമ്യമായ ആഗ്രഹത്തോടെയാണ്‌ എൽഡിഎഫിൽ തിരികെയെത്തിയത്‌.   പത്താം ക്ലാസിൽ  പഠിക്കുമ്പോൾ ജയപ്രകാശ്‌ നാരായണനിൽ നിന്ന്‌ സോഷ്യലിസ്‌റ്റ്‌ പാർടി അംഗത്വം സ്വീകരിച്ചു. അമേരിക്കയിലെ സിൻസിനാറ്റി  സർവകലാശാലയിൽ എംബിഎക്ക്‌ പഠിക്കുമ്പോഴും അദ്ദേഹം രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ  ആകൃഷ്‌ടനായത്‌‌  യാദൃച്‌ഛികമല്ല.   ജില്ലയിൽ ജനിച്ച്‌ ദേശീയ രാഷ്ട്രീയത്തിലേക്കുയർന്ന ഏക നേതാവാണ്‌ വിരേന്ദ്രകുമാർ. മധുലിമായെ , ജോർജ്‌ ഫെർണാണ്ടസ്‌, ദേവഗൗഡ  തുടങ്ങിയ സോഷ്യലിസ്‌റ്റുകളുമായി ആത്മബന്ധം പുലർത്തിയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്‌ തടവിലടക്കപ്പെട്ട അദ്ദേഹത്തിന്റെ  രാഷ്‌ട്രീയ ഗുരു ലോഹ്യയെങ്കിൽ  പ്രായോഗീക രാഷ്‌ട്രീയ  പ്രവർത്തനരംഗത്ത്‌ എകെജിയാണ്‌  മാതൃകയെന്ന്‌  പലവുരു അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്‌. 
ഇടത്‌പക്ഷ ജനാധിപത്യമുന്നണിയുടെ കണ്ണിയായിരിക്കേ പൊതുജനാ

 

പ്രധാന വാർത്തകൾ
 Top