ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം: നാഷണല്‍ ലീഗ്
കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസഹായത്തോടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ യാഥാർഥ്യമാക്കണം. ദുരന്തവുമായി ബന്ധപ്പെട്ട ബിജെപി നേതാവ് വി മുരളീധരന്റെ പ്രസ്‌താവന മനുഷ്യത്വ രഹിതമാണ്.
ജനറൽ സെക്രട്ടറി നജീബ് ചന്തക്കുന്ന് റിഹാബിലിറ്റേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷനായി. സി എച്ച് ഗോവിന്ദൻ, പി കെ ബാപ്പുട്ടി, ടി കെ ചെറുതു, കെ ടി പ്രണവ്, ഒ ഇസ്മയിൽ, എം ഷൗക്കത്തലി, കെ മൊയ്തീൻ കുട്ടി, ഇ സുധാകരൻ, കെ വിജയൻ, പി അബ്ദുൾ മുത്തലിബ്, മുസ്തഫ കുന്നമ്പറ്റ, ജാഫർ കാപ്പംകൊല്ലി, കെ ഷെഫീർ എന്നിവർ സംസാരിച്ചു. ശ്രീജിത് കുന്നമ്പറ്റ സ്വാഗതവും അബ്ദുൾ മനാഫ് ചൂരൽമല നന്ദിയും പറഞ്ഞു. പുതിയ ജില്ലാ പ്രവർത്തക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ മുഹമ്മദലി (പ്രസിഡന്റ്), നജീബ് ചന്തക്കുന്ന് (ജനറൽ സെക്രട്ടറി), ഹനീഫ (ട്രഷറർ).
0 comments