17 January Sunday

മുഴങ്ങുന്നത്‌ ഇടതിന്റെ വിജയഭേരി

സ്വന്തം ലേഖികUpdated: Sunday Nov 29, 2020
 
കൽപ്പറ്റ
ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയുമായി സ്‌ഥാനാർഥികൾ, വിജയം ഉറപ്പിച്ച്‌ നേതാക്കളും പ്രവർത്തകരും.......ജനവിധിക്ക്‌  പന്ത്രണ്ട്‌ പുലരികൾ മാത്രം ശേഷിക്കേ  ജില്ല പഞ്ചായത്ത്‌ ഭരണത്തിലേറാനുള്ള ആവേശത്തിൽ എൽഡിഎഫ്‌.   തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പത്രിക പ്രകാശനവേദി എൽഡിഎഫിന്റെ വിജയവിളംബരമായി.  16 ഡിവിഷനുകളിലെയും എൽഡിഎഫ്‌ സ്ഥാനാർഥികളും  നേതാക്കളും പ്രവർത്തകരും സംഗമിച്ച ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയാണ്‌ പ്രകടന പത്രിക  പ്രകാശനം ചെയ്‌തത്‌.   സി കെ ശശീന്ദ്രൻ എംഎൽഎ  ഏറ്റു‌ വാങ്ങി. കഴിഞ്ഞ 20 വർഷം തുടർച്ചയായി ജില്ല പഞ്ചായത്ത്‌ ഭരിച്ചത്‌ യുഡിഎഫാണ്‌. ജില്ലക്ക്‌ വേണ്ടി ഒരു പ്രത്യേക പദ്ധതി പോലും ഇക്കാലയളവിൽ നടപ്പാക്കിയില്ല.  ത്രിതല പഞ്ചായത്തുകളെയും വകുപ്പുകളേയും  ഏകാപിപ്പിച്ച്‌ പ്രവർത്തിക്കേണ്ട ജില്ലാ പഞ്ചായത്ത്‌‌ നിസംഗമായിരുന്നു.  ‌കർഷകർ ആത്മഹത്യ ചെയ്‌തപ്പോഴും വന്യമൃഗങ്ങൾ കൊന്ന്‌ ഭക്ഷണമാക്കിയപ്പോഴും ജില്ലാ പഞ്ചായത്ത്‌ അനാസ്ഥ  തുടർന്നു‌.   സംസ്ഥാന സർക്കാർ  നൽകിയ കോടിക്കണക്കിന്‌ രൂപ  ഫലപ്രദമായി വിനിയോഗിച്ചില്ല.   കർഷകരുടെയും ആദിവാസികളുടേയും തോട്ടം തൊഴിലാളികളുടേയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു പദ്ധതിയുമുണ്ടായില്ല.  ഇതിനെതിരെയുള്ള  വയനാടിന്റെ കുറ്റപത്രം കൂടിയായി പ്രകടനപത്രിക പ്രകാശനവേദി. 
ചടങ്ങിൽ  സിപിഐ ജില്ലാ സെക്രട്ടറി  വിജയൻ ചെറുകര അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വിശദീകരിച്ചു.  എൽഡിഎഫ്‌ നേതാക്കളായ കെ ജെ ദേവസ്യ, സി എം ശിവരാമൻ,  കുര്യാക്കോസ്‌ മുള്ളൻമട, കെ പി ശശികുമാർ, എ പി അഹ്‌മദ്‌ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി മോഹനൻ സ്വാഗതവും വി പി വർക്കി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top