ജനകീയാസുത്രണം, അധികാര വികേന്ദ്രീകരണം, സാക്ഷരതാമിഷൻ എന്നിവയുടെയെല്ലാം ജില്ലയിലെ അംബാസിഡർ എന്ന് വിശേഷിപ്പിക്കാവുന്ന സി കെ ശിവരാമന്റെ സ്ഥാനാർഥിത്വത്തിലൂടെ വേറിട്ട വാർഡായി മാറിയിരിക്കുകയാണ് കൽപ്പറ്റ നഗരസഭയിലെ 27–-ാം വാർഡായ മുണ്ടേരി. പൊതുപ്രവർത്തന രംഗത്ത് നാൽപ്പതിലധികം വർഷത്തെ പാരമ്പര്യവും ഭരണനൈപുണ്യരംഗത്ത് ദീർഘകാലത്തെ പരിചയവും കരുത്താക്കിയാണ് സി കെ ശിവരാമൻ മത്സരരംഗത്തുള്ളത്.
1996 മുതൽ ആംരഭിച്ച ജനകീയാസൂത്രണപദ്ധതിയിൽ ജില്ലാ ആസൂത്രണ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായും ഗവ. നോമിനിയായും 25 വർഷമാണ് പ്രവർത്തിച്ചത്. കില ഫാക്കൽട്ടി അംഗമായും ഈ കാലയളവിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സിപിഐ എം ഏരിയാകമ്മിറ്റി അംഗമായ ശിവരാമൻ സാമൂഹ്യ–-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമാണ്. മുൻപ് രണ്ടുതവണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാക്ഷരതാ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ, ബ്രഹ്മഗിരി സിഇഒ പദവികളും വഹിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..