24 November Tuesday
മികവിന്റെ കേന്ദ്രം ഉദ്‌ഘാടനം നവം 5ന്‌

കൃഷിയിൽ ഇനി നമ്മളും ഹൈടെക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കൽപ്പറ്റ
വയനാടൻ മണ്ണിൽ    പ്രതീക്ഷയുടെ പൂക്കാലം സമ്മാനിച്ച്‌   മികവിന്റെ കേന്ദ്രം നവം  5ന്‌ മുഖ്യമന്ത്രി  ഉദ്‌ഘാടനം ചെയ്യും. റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവ്‌, സംസ്ഥാന ഹോർടി കൾച്ചർ മിഷൻ എന്നിവയുടെ സഹായത്തോടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ്‌  കേന്ദ്രം സ്ഥാപിക്കുക. ഹൈടെക്ക്‌ കൃഷിയിൽ ഏറ്റവും മികച്ച മാതൃകയായ   നെതർലൻഡ്‌‌  സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന   പദ്ധതിക്ക്‌ 4 കോടി രൂപയാണ്‌ സംസ്ഥാന സർകാർ അനുവദിച്ചത് . മുഖ്യമന്ത്രിയുടെ നെതർലൻഡ്‌‌ സന്ദർശനത്തിലാണ്‌  ഇരു സർക്കാരുകളും തമ്മിൽ പദ്ധതിയുടെ എംഒ യു ഒപ്പ്‌ വെച്ചത്‌.     ഹൈടെക്ക്‌ സാങ്കേതിക വിദ്യയിലൂടെ പച്ചക്കറികളുടേയും പൂക്കളുടേയും മാതൃകാ തോട്ടങ്ങളൊരുക്കുക, കർഷകർക്കും സാങ്കേതിക വിദഗ്‌ധർക്കും പരിശീലനം നൽകുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങൾ. കൂടാതെ മാർക്കറ്റിംഗിലും കയറ്റുമതിയിലുമുള്ള സാധ്യതകളും കർഷകർക്ക്‌ പകർന്ന്‌ നൽകും. തുടക്കത്തിൽ തക്കാളി, കുക്കുമ്പർ, കാപ്‌സിക്കം,തുടങ്ങിയ പച്ചക്കറികളും ജെർബറ, ജമന്തി തുടങ്ങിയ പൂക്കളുമാണ്‌ കൃഷി ചെയ്യുക. കർഷകർക്ക്‌ അത്യൂൽപ്പാദനശേഷിയുള്ള വിത്തും തൈകളും ലഭ്യമാക്കുക, പച്ചക്കറി, പുഷ്‌പങ്ങൾ എന്നിവയുടെ ശാസ്‌ത്രീയ സംസ്‌കരണ രീതികൾ, വിപണനം, തുടങ്ങിയവയിൽ കർഷകർക്കുള്ള പരിശീലനം   നൽകുക എന്നീ സേവനങ്ങളും മികവിന്റെ കേന്ദ്രത്തിൽ  നിന്ന്‌ ലഭിക്കും. വിദേശ ഇനം പച്ചക്കറികളും പഴങ്ങളും ഇവിടെ എത്തിച്ച്‌ സംസ്‌കരിക്കും. ഡച്ച്‌ മോഡൽ പോളി ഹൗസ്‌ കൃഷി രീതിയുടെ പരീക്ഷണം, ടിഷ്യു കൾച്ചർ ഉത്‌പാദനകേന്ദ്രം  എന്നിവയ്‌ക്കും മുൻ തൂക്കം നൽകും.  പോളി ഹൗസ്‌ ഫാമിംഗിലൂടെ രോഗബാധയില്ലാത്ത ഗുണനില വാരമുള്ള നടീൽ വസ്‌തുക്കൾ കർഷകർക്ക്‌ വിതരണം ചെയ്യും. നൂതനമാർഗങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കും.  പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ടിഷ്യൂ കൾച്ചർ ലാബ്‌ ഉൾപ്പയെുള്ള സജ്ജീകരണങ്ങൾ സർവകലാ ശാല കാമ്പസിൽ ഒരുക്കി.
വയനാടിന്റെ കാർഷിക മേഖലക്ക്‌ ‌ പുത്തനുണർവേകും : മന്ത്രി വി എസ്‌ സുനിൽകുമാർ
കർഷകർക്ക്‌   ഹൈടെക്ക്‌ കൃഷി പരിചയപ്പെടുത്തി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രം വയനാടൻ കാർഷിക മേഖലക്ക്‌ പുത്തനുണർവ്‌ പകരും.  
പുഷ്‌പ കൃഷിക്ക്‌ ഏറെ സാധ്യതയുള്ള മണ്ണാണ്‌ വയനാടിന്റെത്‌. അത്‌ 
 പരാമാവധി പ്രയോജനപ്പെടുത്തി കർഷകർക്ക്‌ വരുമാനവും  അറിവും നൽകുക എന്നതാണ്‌ ലക്ഷ്യം.ആധുനിക കൃഷി രീതി കർഷകരിലേക്ക്‌ എത്തിക്കാൻ കഴിയും. ലോകോത്തരനിലവാരമുള്ള നടീൽവസ്‌തുക്കൾ കർഷകർക്ക്‌ വിതരണം ചെയ്യാനാകും.  പുഷ്‌പകൃഷിയുടെ ഹബ്ബാക്കി വയനാടിനെ മാറ്റാൻ കഴിയും .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top