14 August Sunday

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
മീനങ്ങാടി
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ മീനങ്ങാടി മേഖലാ കമ്മിറ്റി  മീനങ്ങാടിയിൽ സാംസ്‌കാരിക പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. 
 മനുഷ്യാവകാശ പ്രവർത്തകരായ ടീസ്ത സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. മോദി സർക്കാരിന്റെ കിരാത നടപടി അവസാനിപ്പിക്കണമെന്നും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും കാത്തുരക്ഷിക്കണമെന്നും ഇതിനായി മുഴുവൻ കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തകരും അണിനിരക്കണമെന്നും പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു. 
 മേഖലാ സെക്രട്ടറി എം കെ സുന്ദർ ലാൽ, പ്രസിഡന്റ്‌ അനൂപ് കുമാർ, സി അസൈനാർ, പ്രശോഭ് എന്നിവർ സംസാരിച്ചു.  സംസ്ഥാന കൗൺസിലർ എൻ കെ ജോർജ് വിശദീകരണം നടത്തി. അമ്പലവയൽ, കൃഷ്ണഗിരി, പാലക്കമൂല, മീനങ്ങാടി യൂണിറ്റുകളിലെ പ്രവർത്തകർ പങ്കെടുത്തു. എം കെ സുന്ദർലാൽ സ്വാഗതവും പി വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top