14 August Friday
സംസ്ഥാനത്ത്‌ ഏറ്റവും കുറവ് ജില്ലയിൽ

മഴ കുറഞ്ഞ്‌ ജൂൺ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കൽപ്പറ്റ
ജൂണിൽ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ മഴ ലഭിച്ചത്‌ ജില്ലയിൽ.  ഈ വർഷം കാലവർഷത്തിന്‌ പതിഞ്ഞ തുടക്കമാണ്‌ ജില്ലയിലുണ്ടായത്‌. ജൂൺ ഒന്ന്‌ മുതൽ 28 വരെയുള്ള കണക്കുകൾ പ്രകാരം 260.4 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. പ്രതീക്ഷിച്ച മഴയേക്കാൾ 56 ശതമാനത്തിന്റെ കുറവുണ്ട്‌. 594. 5 മില്ലീമീറ്റർ മഴയാണ്‌ ഈ കാലയളവിൽ പ്രതീക്ഷിച്ചിരുന്നത്‌. സംസ്ഥാനത്താകെ ശരാശരി 486.3 മില്ലീമീറ്റർ മഴ കിട്ടി. ജൂണിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്ടാണ്‌. 1096.4 മില്ലീമറ്റർ. കണ്ണൂരിൽ 914.5 മില്ലീമീറ്റർ മഴ ലഭിച്ചു. 
    പ്രതീക്ഷിച്ച മഴ തുടക്കത്തിൽ ലഭിച്ചില്ലെങ്കിലും ഒരാഴ്‌ച പിന്നിട്ടതോടെ ജില്ലയിൽ പരക്കെ മഴ ലഭിച്ചു തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി മഴ വീണ്ടും പിന്നോട്ടടിച്ചു. ശനിയാഴ്‌ച ജില്ലയിൽ തീവ്രമഴയുണ്ടാവുമെന്ന്‌ അറിയിപ്പുണ്ടായിരുന്നെങ്കിലും മഴ കുറവായിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ച 90 മില്ലീമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്‌തത്‌.  എങ്കിലും വരും ദിവസങ്ങളിൽ മഴ ശക്‌തിപെടുമെന്ന സൂചനയാണ്‌ കാലാവസ്ഥാ വൃത്തങ്ങൾ നൽകുന്നത്‌. ജില്ലയിൽ ഇത്തവണ മികച്ച തോതിൽ വേനൽ മഴ ലഭിച്ചിരുന്നു. മാർച്ച്‌ ഒന്ന്‌ മുതൽ മെയ്‌ 31 വരെയുള്ള കാലയളവിൽ  286.9 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലെ തുടർച്ചയായ അതിവർഷത്തിന്റെ ഓർമയിലും  കോവിഡ്‌ ഉയർത്തുന്ന വെല്ലുവളികൾക്കും ഇടയിലാണ്‌ ഇത്തവണ കാലവർഷം എത്തിയത്‌. കഴിഞ്ഞവർഷം ജൂണിൽ  260.8 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചതെങ്കിൽ 2018ൽ  790.2 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷവും ജൂണിലും ജൂലൈയിലും മഴ കുറവായിരുന്നെങ്കിലും ആഗ്‌സതിൽ മഴ കനക്കുകയും ജില്ല പ്രളയത്തിൽ മുങ്ങുകയുമായിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top