05 August Wednesday

ബത്തേരിയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
ബത്തേരി
മാരകായുധങ്ങളുമായി കാറിൽ സഞ്ചരിച്ച അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ ബത്തേരി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. ഇരുളം മണൽ വയലിലെ പൊനതമാക്കിൽ ലിനിൽ (36) പാറക്കടവ‌് അയനിക്കുഴിയിൽ ഷൈനു (29) കുപ്പാടി തണ്ടാശേരി അക്ഷയ‌് (22) കൈപ്പഞ്ചേരി ചേനക്കൽ യൂനൂസ‌് (35) പുത്തൻകുന്ന‌് പാലപ്പെട്ടി സംജാദ‌് (27) എന്നിവരാണ‌് ശനിയാഴ‌്ച രാത്രി പുത്തൻകുന്നിൽ വാഹന പരശോധനയിൽ പിടിയിലായത‌്. ഇവരിൽനിന്നും വടിവാൾ, കത്തി, ഇരുമ്പുവടി എന്നിവ കണ്ടെടുത്തു. കഴിഞ്ഞ ദിവസം കാപ്പിസെറ്റിൽ യുവാവിന‌് വെട്ടേറ്റതിന‌് പ്രതികാരം ചെയ്യാനാണ‌് പ്രതികൾ കാറിൽ പുറപ്പെട്ടത‌്. അറസ‌്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ‌്. വാഹന പരിശോധനക്കിടെ ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു. എസ‌്ഐമാരായ സണ്ണി തോമസ‌്, സുലൈമാൻ, കെ സി മണി എന്നിവരുടെ നേതൃത്വത്തിലാണ‌് വാഹന പരിശോധന നടന്നത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top