05 August Wednesday
സംവരണ അട്ടിമറി

സംവരണം കാക്കാൻ എകെഎസ്‌ സമരം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കൽപ്പറ്റ
സംവരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എകെഎസ്‌ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ  ‌ പ്രതിഷേധദിനം ആചരിച്ചു.  കോവിഡ്‌ കാലത്ത്‌ ആദിവാസി കുടുംബങ്ങൾക്ക്‌ കേന്ദ്രം പ്രതിമാസം പതിനായിരം രൂപ നൽകുക,  വനാവകാശപ്രകാരം ജില്ലയിൽ ആദിവാസികൾക്ക്‌ നൽകേണ്ട 7430 എക്കർ  വിതരണം ചെയ്യുക, ഭൂമിക്ക്‌ രേഖകൾ നൽകുക, തൊഴിലുറപ്പ്‌ കൂലി കൂട്ടി തൊഴിൽദിനങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ‌ സമരം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രക്ഷോഭം. പ്ലക്കാർഡുകളുമായി സ്‌ത്രീകളടക്കമുള്ളവർ സമരത്തിൽ പങ്കാളികളായി.
ആദിവാസികളുടേതുൾപ്പെടെയുള്ള സംവരണം അട്ടിമറിക്കുന്ന നിലപാടുകളാണ്‌ കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിക്കുന്നത്‌. കാലങ്ങളായുള്ള ശ്രമം ഇപ്പോൾ ശക്തിപ്പെടുത്തുകയാണ്‌. 
 മഹാമാരിയുടെ കാലത്ത്‌ ഗോത്രവർഗക്കാരെ കേന്ദ്രസർക്കാർ അവഗണിക്കുകയാണ്‌.  സംസ്ഥാന സർക്കാരിന്റെ കരുതലിലാണ്‌ ഇപ്പോൾ ജീവിതം. ആദിവാസികൾക്ക്‌ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയ്യാറാകണം. സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം ജില്ലയിലെ ആദിവാസികൾക്ക്‌ നൽകാനുള്ള മുഴൂവൻ ഭൂമിയും കണ്ടെത്തി വിതരണം ചെയ്യണമെന്നും എകെഎസ്‌ നേതാക്കൾ ആവശ്യപ്പെട്ടു. 
ചുണ്ടേൽ ചെമ്പട്ടി കോളനിയിൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസാദ്‌ അധ്യക്ഷനായി. പി പവിത്രൻ സ്വാഗതം പറഞ്ഞു. 
പൊന്നട കോളനിയിൽ സമരം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ശങ്കരൻ അധ്യക്ഷനായി. അരവിന്ദൻ സ്വാഗതം പറഞ്ഞു. 
പാക്കം താഴെശ്ശേരി കോളനിയിൽ എകെഎസ്‌ സംസ്ഥാന സെക്രട്ടറി ഇ എ ശങ്കരൻ ഉദ്‌ഘാടനംചെയ്‌തു. വി ആർ ബാലൻ അധ്യക്ഷനായി. രാഗി സ്വാഗതം പറഞ്ഞു.  മീനങ്ങാടി സിസിയിൽ എകെഎസ്‌ ജില്ലാ സെക്രട്ടറി പി വാസുദേവൻ ഉദ്‌ഘാടനം ചെയ്‌തു. മാരൻ അധ്യക്ഷനായി. ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു. കണിയാമ്പറ്റ അമ്പലമൂട്‌ കോളനിയിൽ എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ സീതാ ബാലൻ ഉദ്‌ഘാടനംചെയ്‌തു. കെ ബാലൻ അധ്യക്ഷായി. റാഫേൽ സ്വാഗതം പറഞ്ഞു.  മുള്ളൻകൊല്ലി കുളിർമാവ് കോളനിയിൽ എകെഎസ് സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബിജു കുഞ്ഞുമോൻ അധ്യക്ഷനായി. സി ആർ സതീഷ് ബാബു,  കെ എം വിനോദ്,  ശാന്തി ശശി, സരസ്വതി എന്നിവർ സംസാരിച്ചു. 
മുത്തങ്ങ കോളൂരിൽ വി വി ബേബി, പിലാക്കാവിൽ പി ആർ ജയപ്രകാശ‌്, പൊൻകുഴിയിൽ എ സി ശശീന്ദ്രൻ, പാലക്കമൂലയിൽ ആർ രതീഷ‌്, നായ‌്ക്കട്ടി മാളപ്പുരയിൽ കെ ശോഭൻകുമാർ, മമ്മദംപാളിയിൽ സി എൻ രവി, മൂലങ്കാവിൽ ടി കെ ശ്രീജൻ എന്നിവർ ഉദ‌്ഘാടനം ചെയ‌്തു. തരിയോട് കളരിക്കോട് കുന്ന് കോളനിയിൽ വിജയൻ നാരകകണ്ടി ഉദ്ഘാടനം ചെയ്തു. എ വി സുനിൽ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top