11 July Saturday

അതിർത്തിയിൽ എത്തുന്നവർക്കായി വാഹന സൗകര്യവും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കൽപ്പറ്റ
അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നവർക്ക്  മോട്ടോർ വാഹന വകുപ്പ്  വാഹന സൗകര്യം ഏർപ്പെടുത്തി. കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുത്തങ്ങ ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്കാണ് വാഹന സൗകര്യം ഒരുക്കിയത്. സ്വന്തമായി വാഹനമില്ലാതെ അതിർത്തിയിലെ മൂലഹള്ളിയിൽ എത്തുന്നവർക്ക് കോവിഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒൻപത് തുറന്ന ജീപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനത്തിലെ ഡ്രൈവർമാർക്ക് പ്രത്യേക കാബിനും .ഫേസ് ഷീൽഡ് മാസ്‌ക്, സാനിറ്റെസർ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനയ്ക്ക് ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുന്നവരെ വീടുകളിലെത്തിക്കാൻ ടാക്‌സി വാഹനങ്ങളും ലഭ്യമാണ്. സർക്കാർ നിശ്ചയിച്ച വാടക നൽകി യാത്രക്കാരെ സുരക്ഷിതമായി വീടുകളിലെത്തിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. രാവിലെ ഏഴു മുതൽ  രാത്രി പന്ത്രണ്ട് വരെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം  ലഭ്യമാക്കുന്നത്. വാഹന സൗകര്യം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഗൂഗിൾ ഫോം ഉപയോഗപ്പെടുത്തി മൊബൈൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
1500 സിസിക്ക് താഴെ ഉള്ള ഇൻഡിക, സ്വിഫ്റ്റ്, എത്തിയോസ് എന്നീ വാഹനങ്ങൾക്ക് കിലോമീറ്ററിന് 15 രൂപയും 1500 സിസിക്ക് മുകളിലുള്ള ബൊലേറൊ, സ്‌കോർപിയോ, ഇന്നോവ, ടവേര എന്നീ വാഹനങ്ങൾക്ക് 17 രൂപയുമാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. സർക്കാർ അനുമതിയോടെ പാസ്സുമായി അതിർത്തിയിൽ എത്തുന്നവർക്കാണ് വാഹന സൗകര്യം ലഭ്യമാക്കുക. യാത്രാ സൗകര്യങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും പരാതികളും 8281786075 എന്ന നമ്പറിലോ kl12.mvd@kerala.gov.in, transitmvdcovid19@gmail.com എന്നീ ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.
പ്രധാന വാർത്തകൾ
 Top