11 July Saturday

വയനാട് ജില്ലയിൽ 199 പേർ കൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കൽപ്പറ്റ
ജില്ലയിൽ  വ്യാഴാഴ്ച്ച  199 പേർ കൂടി നിരീക്ഷണത്തിൽ. നിലവിൽ 3846 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 342 ആളുകൾ ഉൾപ്പെടെ 1725 പേർ കോവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 160 പേർ ഇന്നലെ നിരീക്ഷണം പൂർത്തിയാക്കി.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1694 ആളുകളുടെ സാമ്പിളുകളിൽ 1505 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1478 എണ്ണം നെഗറ്റീവാണ്. 184 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1744 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1489 ഉം നെഗറ്റീവാണ്.
ജില്ലയിലെ 10 അന്തർ സംസ്ഥാന അതിർത്തി ചെക്ക്  പോസ്റ്റുകളിൽ 2163 വാഹനങ്ങളിലായി എത്തിയ 3885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 567 പേർക്ക് കൗൺസലിംഗ് നൽകി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 98  രോഗികൾക്ക്  ആവശ്യമായ പരിചരണം നൽകി.
 
പ്രധാന വാർത്തകൾ
 Top