13 July Monday

ബ്രഹ്മഗിരി വയനാട് കോഫി കാപ്പി കയറ്റുമതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ബ്രഹ്മഗിരി വയനാട് കോഫി പദ്ധതിയുടെ കാപ്പി കയറ്റുമതി ഐ സി ബാലകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൽപ്പറ്റ
ബ്രഹ്മഗിരി വയനാട് കോഫി  പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാപ്പി കർഷകരിൽ നിന്നും സംഭരിച്ച  കാപ്പി കയറ്റുമതി തുടങ്ങി. കുവൈറ്റിലെ പ്രമുഖ എക്സ്പോർട്ടിംഗ് കമ്പനിയായ അൽ അജീൽ ഗ്രൂപ്പ് മുഖേനെയുള്ള    ആദ്യ വിദേശ ഓർഡർ  ഐ സി ബാലകൃഷ്ണൻ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ചാക്കോയുടെ സാന്നിധ്യത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
  1000 കാപ്പി കർഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള ജൈവ സർട്ടിഫിക്കേഷനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും.  ചടങ്ങിൽ ബ്രഹ്മഗിരി വയനാട് കോഫി ചെയർമാൻ പി കെ  സുരേഷ്, അൽഅജീൽ ഗ്രൂപ്പ് പ്രതിനിധി ആദം മുഹമ്മദ്, ഡിവിഷൻ അഡ്മിനിസ്ട്രേഷൻ ഓഫീസർ കെ മോഹൻദാസ്, ഡിവിഷൻ മാനേ ജർ  കെ ആർ ജുബുനു , എച്ച്‌ ആർ  ജനറൽ മാനേജർ ജോസ് കുര്യൻ, കോഫീ ഡിവിഷൻ അസി. മാർക്കറ്റിംഗ് മാനേജർ പ്രബിൻ, അഡ്മിനി സ്ട്രേഷൻ ഓഫീസർ മത്തായി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top