30 May Saturday

സമൂഹ അടുക്കളകളിലേക്ക്‌ പ്രാദേശിക പച്ചക്കറികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

ബത്തേരി നഗരസഭ കുപ്പാടി ഗവ. യുപി സ്‌കൂളിൽ ആരംഭിച്ച സമൂഹ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്ന വളന്റിയർമാർ

കൽപ്പറ്റ
കമ്യൂണിറ്റി കിച്ചണുകളിലേക്ക്‌ പ്രാദേശിക കർഷകരുടെ പച്ചക്കറികൾ ശേഖരിക്കാൻ ജില്ലാ അധികൃതർ തീരുമാനിച്ചു.  കോവിഡ്‌ രോഗ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക കർഷകർക്ക് കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നടപടി.  ഏകോപനത്തിനായി  കലക്ടറേറ്റിലെ എമർജൻസി സെല്ലിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും.  
കർഷകരുമായി ബന്ധപ്പെട്ട് ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും. കമ്യൂണിറ്റി കിച്ചൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾ,  തദ്ദേശ സ്ഥാപനങ്ങൾ എന്നിവ  ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ കർഷകരിൽനിന്നും ശേഖരിക്കും.  കർഷകർക്ക് തൊട്ടടുത്ത കമ്യൂണിറ്റി കിച്ചണിൽ ആവശ്യമറിയിക്കുന്ന മുറയക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാം.  പച്ചക്കറികളുടെ വില ഇരുപത്തിനാല് മണിക്കൂറിനകം ഓൺലൈൻ വഴി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്ക് ലഭ്യമാക്കും.  പച്ചക്കറികൾ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക പാസ് വില്ലേജ് ഓഫീസർ നൽകും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top