30 May Saturday

ജില്ലാ ആശുപത്രിയിൽ 8 ഡോക്ടർമാർ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
മാനന്തവാടി
മാനന്തവാടി ജില്ലാ ആശുപത്രിയിലെ എട്ട്‌ ഡോക്ടർമാരോടും പതിനാല്‌ സ്‌റ്റാഫ്‌ നേഴ്‌സ്‌മാരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശം. കഴിഞ്ഞദിവസം കോവിഡ്‌ നോഡൽ ഓഫീസറായി നിയമിച്ച ഡോക്ടറെ  നിരീക്ഷണത്തിലേക്ക്‌ മാറിയിരുന്നു. ഈ ഡോക്ടറുമായി സമ്പർക്കം പുലർത്തിയതിന്റെ ഭാഗമായാണ്‌ ഇവരോടും  നിരീക്ഷണത്തിൽ കഴിയാൻ ഡിഎഒ നിർദേശിച്ചത്‌. ബംഗളൂരുവിൽനിന്നും എത്തിയ മകനെ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നതിനെ തുടർന്ന്‌ നോഡൽ ഓഫീസർ ചുമതലയുണ്ടായിരുന്ന ഡോക്ടർ അവധി അപേക്ഷിച്ചിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞദിവസം പദവിയിൽനിന്നും നീക്കിയിരുന്നു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top