10 June Saturday
കമ്പോളവിലയേക്കാൾ 10 രൂപ കൂട്ടി

കാപ്പി സംഭരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
 
കൽപ്പറ്റ
കൃഷിവകുപ്പ് വയനാട് പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ചെറുകിട നാമമാത്ര കർഷകരുടെ പക്കൽനിന്ന്‌ കാപ്പി സംഭരിക്കുന്നു. വിപണി വിലയേക്കാൾ 10 രൂപ അധികം നൽകിയാണ് കാപ്പി സംഭരിക്കുന്നത്.  
പിണറായി സർക്കാർ കർഷകർക്ക്‌ നൽകിയ  വാഗ്‌ദാനമാണ്‌ നിറവേറ്റിയത്‌.  ബത്തേരി അമ്മായിപ്പാലത്തുളള  കാർഷിക മൊത്തവ്യാപാര വിപണി വഴിയാണ് കർഷകരിൽനിന്ന് കാപ്പി സംഭരണം നടപ്പാക്കുന്നത്.  455 ടൺ കാപ്പി സംഭരിക്കുന്നതിന് 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചു .  ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ശരാശരി 17.5 ടൺ വീതം കാപ്പി സംഭരിക്കുന്നതിന് ഈ തുകകൊണ്ട് സാധിക്കും.  100 കായ്ക്കുന്ന മരമെങ്കിലുമുളള കർഷകരിൽനിന്ന് ആദ്യഘട്ടത്തിൽ പരമാവധി 250 കി.ഗ്രാം വീതമാണ് ഉണ്ടക്കാപ്പി സംഭരിക്കുന്നത്. മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ ശരാശരി 70 കർഷകർക്കാണ് ഇതുപ്രകാരം പ്രയോജനം ലഭിക്കുക.   31 വരെ അതത് കൃഷിഭവനുകളിൽ കർഷകർക്ക് രജിസ്റ്റർചെയ്യാം.  ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം അതത് പഞ്ചായത്തിലെ കാർഷിക വികസന സമിതി തീരുമാനിക്കും.  അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച്  ആവശ്യമെങ്കിൽ കൂടുതൽ   അളവിൽ കാപ്പി സംഭരിക്കുന്നതിന് ജില്ലാതലത്തിൽ തീരുമാനമെടുക്കും.
 
സംഭരണം മൂന്ന്‌ ഏജൻസികൾ വഴി
 
  ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, വാസുകി ഫാർമേഴ്സ് സൊസൈറ്റി,   വയനാട് സോഷ്യൽ സർവീസ് എന്നീ  ഏജൻസികൾക്ക് താഴെ പറയും പ്രകാരം പഞ്ചായത്തുകളിൽനിന്ന് കാപ്പി സംഭരിക്കുന്നതിന്   കലക്ടർ അധ്യക്ഷനായ റൂറൽ അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി  അനുമതിനൽകിയിട്ടുണ്ട്‌.  ഏജൻസികൾ കാർഷിക മൊത്തവ്യാപാര വിപണിയുടെ ഉടമ്പടിപ്രകാരം ഫെബ്രുവരി 7  മുതൽ 19 വരെ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ ലൊക്കേഷനിൽനിന്നും കാപ്പി സംഭരിക്കും. ജില്ലയിലെ പ്രധാന വിപണികളിലെ സംഭരണ വിലയും പ്രമുഖ പത്രങ്ങളിലെ കമ്പോള നിലവാരവും അടിസ്ഥാനപ്പെടുത്തിയാവും സംഭരണ വില നിശ്ചയിക്കുന്നത്.  കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് 5 ദിവസത്തിനകം ഏജൻസികൾ,  കർഷകരുടെ അക്കൗണ്ടിലേക്ക് സംഭരണവില നൽകും.
കർഷകർക്ക് നൽകുന്ന അധിക വില  (കിലോഗ്രാമിന് 10 രൂപ) അതിനടുത്ത ദിവസംതന്നെ റൂറൽ അഗ്രികൾച്ചറൽ  ഹോൾസെയിൽ മാർക്കറ്റ് സെക്രട്ടറി നൽകുന്ന സ്റ്റേറ്റ്മെന്റ് പ്രകാരം കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാകും ഏജൻസികൾ ഉണ്ടക്കാപ്പി സംഭരിക്കുന്നത് (ജലാംശം പരമാവധി 10.5 11%, കീടരോഗബാധ   ഇല്ലാത്തത്,  കലർപ്പുകൾ ഇല്ലാത്തത്). 
വിശദാംശങ്ങൾക്ക്‌ അതത് കൃഷിഭവനുകളെ സമീപിക്കണമെന്ന്‌ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
 
ഏജൻസികൾ           കാപ്പി സംഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ 
 
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി: കൽപ്പറ്റ ബ്ലോക്കിലെ മുഴുവൻ 
                                      തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,
കൽപ്പറ്റ നഗരസഭ 
 
വാസുകി ഫാർമേഴ്സ് സൊസൈറ്റി:   ബത്തേരി ബ്ലോക്കിലെ മുഴുവൻ തദ്ദേശ
                                          സ്വയംഭരണ സ്ഥാപനങ്ങൾ, പുൽപ്പള്ളി, 
                                          പൂതാടി, മുളളൻകൊല്ലി പഞ്ചായത്തുകൾ,
              ബത്തേരി നഗരസഭ 
 
വയനാട് സോഷ്യൽ സർവീസ്:      മാനന്തവാടി ബ്ലോക്കിലെ   സൊസൈറ്റി                           മുഴുവൻ പഞ്ചായത്തുകൾ,     മാനന്തവാടി നഗരസഭ, പനമരം,                                          കണിയാമ്പറ്റ പഞ്ചായത്തുകൾ.
Highlights : സംഭരണം വിപണിവിലയേക്കാൾ 10 രൂപ അധികംനൽകി 
 
  31 വരെ കൃഷിഭവനുകളിൽ കർഷകർക്ക് രജിസ്റ്റർചെയ്യാം 
 
ഫെബ്രുവരി 7  മുതൽ 19 വരെ പഞ്ചായത്തുകളിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ   കാപ്പി സംഭരിക്കും
 
 5 ദിവസത്തിനകം ഏജൻസികൾ,  കർഷകരുടെ അക്കൗണ്ടിലേക്ക്  വില നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top