മാനന്തവാടി
മാതൃകാ അധ്യാപകൻ, ഭരണാധികാരി, സംഘാടകൻ.... മികവിന്റെ പര്യായമായ പ്രിയപ്പെട്ട മാഷിനെ നെഞ്ചോട് ചേർക്കാൻ എരുമത്തെരുവ്. നഗരസഭയുടെ 27–-ാം ഡിവിഷനിൽ ജനവിധി തേടുന്ന കെ എം വർക്കി മാഷ് ഏവരുടെയും പ്രിയങ്കരനാണ്.
ദേശീയ അധ്യാപക അവാർഡ് നേടിയാണ് മാനന്തവാടി ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ചത്. അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനിൽനിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പിന്നീട് മാനന്തവാടി പഞ്ചായത്തിന്റെ പ്രസിഡന്റും സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറിയുമായി. ഏരിയാ സെക്രട്ടറിയായരിക്കെയാണ് മത്സരരംഗത്തെത്തിയത്. സംഘടനാരംഗത്തും മികവ് തെളിയിച്ചു. നിലവിൽ ജില്ലാകമ്മിറ്റി അംഗമാണ്. മാനന്തവാടിയുടെ മികച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിരവധി വികസന പദ്ധതികൾ നടപ്പാക്കി സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ നേടി. എരുമത്തെരുവ് ഡിവിഷനിൽ രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയം ഉറപ്പിച്ചാണ് പ്രചാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..