17 January Sunday

സ്‌കൂട്ടർ യാത്രികക്ക് നേരെ കാട്ടാനയാക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020
മാനന്തവാടി
കേരള കർണാടക അതിർത്തി പ്രദേശത്ത്  സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെ കാട്ടാനയുടെ ആക്രമണം.
കാട്ടിക്കുളം ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച രാവിലെ പത്തോടെ  ബേഗൂർ ചേമ്പുംകൊല്ലിക്ക് സമീപം വെച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിന്ധുവിനെ റോഡരികിലുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.  സിന്ധുവിന്റെ മുമ്പിലായുണ്ടായിരുന്ന കാർ യാത്രികരായ  രണ്ട് പേർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും കാട്ടാന വിറളി പൂണ്ട് ഓടിയടുക്കുകയായിരുന്നു. കാർ യാത്രികർ ഉടനെ കാറെടുത്ത് രക്ഷപ്പെട്ടെങ്കിലും ആന സ്‌കൂട്ടർ കുത്തിമറിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. തുടർന്ന് ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണു. നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ തകർന്ന നിലയിലാണ്. ജില്ലാശുപത്രിയിൽ ചികിത്സയിലാണ്‌ സിന്ധു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top