24 November Tuesday

ക്ഷീര ഗ്രാമം പദ്ധതി കർഷകർക്ക്‌ 50 ലക്ഷം രൂപ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

 

കൽപ്പറ്റ
ക്ഷീര ഗ്രാമം പദ്ധതിയിലൂടെ കോട്ടത്തറയിലെ കർഷകർക്ക്‌   ക്ഷീര വികസന വകുപ്പ് വഴി 50 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യും.  പശു വളർത്തൽ, ഫാം നടത്തിപ്പിന് അവശ്യാധിഷ്ഠിത ധനസഹായം, മിൽക്കിംഗ് മെഷീൻ, ശാസ്ത്രീയ തൊഴുത്ത് നിർമ്മാണം, കാലാവസ്ഥ സമ്മർദ്ധ ലഘൂകരണത്തിനും, മിനറൽ മിക്‌സ്ചർ തുടങ്ങിയ പദ്ധതികളിലുൾപ്പെടുത്തിയാണ്‌ സഹായം നൽകുക.   പശു വളർത്തൽ പദ്ധതിയിൽ 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി ഫാമിങ്ങിൽ 1 പശു+1 കിടാരി, 3 പശു+ 2 കിടാരി പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ 115 പുതിയ പശുക്കളെ  പഞ്ചായത്തിലേക്ക് വിതരണം ചെയ്യും. അതുവഴി പ്രതിദിനം 1150 ലിറ്റർ പാൽ കൂടുതലായി പഞ്ചായത്തിൽ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്‌ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എം  ഷൈജി അറിയിച്ചു. 
 ധനസഹായ വിതരണം ഡിസംബർ മാസത്തോടെ പൂർത്തീകരിക്കും. പദ്ധതിയിൽ അപേക്ഷിച്ച ഭൂരിഭാഗം പേരുടെയും ഫീൽഡ് വെരിഫിക്കേഷൻ പൂർത്തിയായി. കോവിഡ് പോസിറ്റീവായവരുടേയും കണ്ടെയ്‌മെന്റ് സോണുകളിലെ അപേക്ഷകരുടേയും ഫീൽഡ്തല പരിശോധന മാത്രമാണ് ബാക്കിയുളളത്.  നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് ഇവരുടേയും പരിശോധന പൂർത്തിയാക്കും. ക്ഷീര വികസന ഓഫീസർമാർ, ഡയറി ഫാം ഇൻസ്ട്രക്ടർ, വെണ്ണിയോട് ക്ഷീര സംഘം ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ, പള്ളിക്കുന്ന് ക്ഷീര സംഘം ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘങ്ങളാണ് പരിശോധന നടത്തുന്നത്. അർഹതപ്പെട്ടവരുടെ ലിസ്റ്റ് ക്രോഡീകരിച്ച് സംഘാടക സമിതിയുടെ അംഗീകാരത്തോടെ ഡിസംബർ മാസത്തിനകം പദ്ധതി ലക്ഷ്യം പൂർത്തീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top