06 December Tuesday

അങ്കണവാടി വർക്കർമാരുടെ 
വേതനം പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
വൈത്തിരി
അങ്കണവാടി വർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈത്തിരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലുറപ്പിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നിലപാട്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
കാർത്യായനിയമ്മ നഗറിൽ (വൈത്തിരി സഹകരണ ബാങ്ക് ഓഡിറ്റോറിയം) സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ സി റോസക്കുട്ടി ഉദ്‌ഘാടനംചെയ്‌തു. മുതിർന്ന അംഗം സരോജിനി പതാക ഉയർത്തി. ലക്ഷ്മി രാധാകൃഷ്ണൻ,  രുഗ്മിണി സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗം എൽസി ജോർജ്‌, വി എം അപ്പുക്കുട്ടൻനായർ, എം രമേഷ്, ജെറിഷ് എന്നിവർ സംസാരിച്ചു. എസ് ചിത്രകുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ടി പി സബിത (പ്രസിഡന്റ്‌), ഇന്ദിര, ഗിരിജ, വിജയകുമാരി (വൈസ്‌ പ്രസിഡന്റുമാർ), ഷാഹിന ഷംസുദ്ദീൻ (സെക്രട്ടറി),  ഉഷാ ജ്യോതി ദാസ്‌, മാളുക്കുട്ടി (ജോ. സെക്രട്ടറിമാർ), ലക്ഷ്മി രാധാകൃഷ്ണൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top