21 October Thursday

എൻജിഒ യൂണിയൻ കൽപ്പറ്റ
കോളേജ്‌ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
കൽപ്പറ്റ
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ. കോളേജ് പരിസരം ശുചീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി എല്ലാ ഏരിയാ കമ്മിറ്റികളുടെയും പരിധിയിൽ വരുന്ന  വിദ്യാലയങ്ങളുടെ പരിസരം ശുചീകരിക്കാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു. ജില്ലാതല  ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ആനന്ദൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ, ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ ഗഫൂർ, സംസ്ഥാന കമ്മിറ്റി അംഗം എ കെ രാജേഷ്, കെ എം നവാസ്‌ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top