07 August Friday

തദ്ദേശ തെരഞ്ഞെടുപ്പ്‌: സ്‌ത്രീകൾക്ക്‌ മുൻതൂക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കൽപ്പറ്റ
തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ജില്ലയിലുള്ളത്‌ 6, 01,945 വോട്ടർമാർ. 2015ലെ തെരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 28231 വോട്ടർമാർ ഇത്തവണ കൂടുതലുണ്ട്‌. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലായി വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ അവസരമുണ്ട്‌. ഇതിന്‌ ശേഷമെ അന്തിമപട്ടിക പ്രസിദ്ധീകരിക്കു. 
   സ്‌ത്രീവോട്ടർമാരാണ്‌ ജില്ലയിൽ കൂടുതലും. 309417 പേർ. 292528 പുരുഷവോട്ടർമാരും  ഭിന്നലിംഗക്കാരും  വോട്ടർമാരായുണ്ട്‌.  ജില്ലാ പഞ്ചായത്ത്‌, നാല്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, മൂന്ന്‌   നഗരസഭകൾ, 23 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 512 വാർഡുകളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലാണ്‌ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്‌.  1,43,588. പനമരം ബ്ലോക്കിൽ 1,35930 പേരും മാനന്തവാടിയിൽ 1,16981 പേരും ബത്തേരിയിൽ 1,07621 ഉം വോട്ടർമാരുണ്ട്‌. 
   ബത്തേരി നഗരസഭയിലാണ്‌ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്‌. 38,486 പേർ.   മാനന്തവാടിയിൽ 36,006 വോട്ടർമാരും കൽപ്പറ്റയിൽ 23,333 വോട്ടർമാരുമുണ്ട്‌. പഞ്ചായത്തുകളിൽ നെന്മേനി പഞ്ചായത്തിലാണ്‌ കൂടുതൽ വോട്ടർമാർ.  35,532 വോട്ടർമാരുണ്ട്‌. പനമരത്ത്‌ 33,237 വോട്ടർമാരും പൂതാടിയിൽ 31,297 വോട്ടർമാരുമുണ്ട്‌. വെങ്ങപ്പള്ളി പഞ്ചായത്തിലാണ്‌ വോട്ടർമാർ ഏറ്റവും കുറവ്‌. 8594 പേർ. തരിയോട്‌ 8863 വോട്ടർമാരാണുള്ളത്‌.  കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ 5,73714 വോട്ടർമാരാണുണ്ടായിരുന്നത്‌. 
   നവംബർ 12ന്‌ പുതിയ ഭരണസമിതി അധികാരമേൽക്കേണ്ടതിനാൽ ഒക്ടോബർ അവസാനം രണ്ട്‌ ഘട്ടമായി വോട്ടെടുപ്പ്‌ നടത്താനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top