കൽപ്പറ്റ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊല്ലത്ത് നടത്തുന്ന സംസ്ഥാന നാടകോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ നാടക ടീമിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാധാകൃഷ്ണൻ പേരാമ്പ്ര രചന നിർവഹിച്ച്, ഗിരീഷ് കാരാടി സംവിധാനം ചെയ്ത "ഗുളികനും കുന്തോലനും’ നാടകമാണ് അവതരിപ്പിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ നാടക ടീമിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ വിശാലാക്ഷി അധ്യക്ഷയായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ്, ഗിരീഷ് കാരാടി, ജിജി കോട്ടത്തറ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..