മീനങ്ങാടി
വരൾച്ചയെ നേരിടാൻ അത്തിക്കടവ് പണിയ കോളനിയിൽ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദത്തിന്റെ (സിഡബ്ല്യുആർഡിഎം) ആഭിമുഖ്യത്തിൽ ജല സംരക്ഷണ പദ്ധതികൾ ആരംഭിച്ചു. കൊച്ചിൻ ഷിപ്പിയാർഡിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി മേൽക്കൂര മഴവെള്ള കൊയ്ത്തിനായി 40 ജലസംഭരണികൾ സ്ഥാപിക്കും. തിരിനന ജലസേചന പ്രദർശന പച്ചക്കറി തോട്ടം സജ്ജീകരിക്കും.
സിഡബ്ല്യുആർഡിഎം ശാസ്ത്രജ്ഞന്മാരായ ഡോ. ആശിഷ് കെ ചതുർവേദി, ഡോ. പി ആർ അരുൺ, ഡോ. സി പി പ്രിജു എന്നിവർ നേതൃത്വംനൽകും. പദ്ധതിയുടെ ശിൽപ്പശാല മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ഉദ്‌ഘാടനംചെയ്തു. സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, കൊച്ചിൻ ഷിപ്പിയാർഡ് എജിഎം പി എൻ സമ്പത്ത് കുമാർ, ശാസ്ത്രജ്ഞൻ പ്രോജക്ട് കോ -ഓർഡിനേറ്റർ ദിനിൽ സോണി, ചന്ദൻ മൂപ്പൻ, ബേബി വർഗീസ് പി എസ് ശശീന്ദ്രദാസ്, ടിഇഒ എം എസ് നിഷാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..