23 April Friday

വികസന വിളംബര ജാഥക്ക്‌ ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കൽപ്പറ്റ 
വെട്ടിത്തിളങ്ങുന്ന മലയോര പാതയിലൂടെ  വികസനനേട്ടങ്ങൾ ഓർമപ്പെടുത്തി കൽപ്പറ്റ മണ്ഡലം വികസന വിളംബര ജാഥ രണ്ടാം ദിന പര്യടനം.  പുത്തുമലയുടെ നോവുകളിൽ നിന്ന്‌ പുനർജനിച്ച  പൂത്തക്കൊല്ലിയും  നാടിന്റെ പട്ടിണിയകറ്റിയ ക്ഷേമപ്രവർത്തനങ്ങളും മാറ്റി മറിച്ച മണ്ഡലത്തിന്റെ  മനം കവർന്നാണ്‌ ജാഥ രണ്ടാം നാൾ പര്യടനം പൂർത്തിയാക്കിയത്‌.    സി കെ  ശശീന്ദ്രൻ എംഎൽഎയുടെ ഇടപെടലിലൂടെ പിണായി സർക്കാർ 2400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌  മണ്ഡലത്തിൽ നടപ്പാക്കിയത്‌. ‌ ഹൈടെക്കായ  വിദ്യാലയങ്ങൾ,  മികവിന്റെ കേന്ദ്രങ്ങളായ  ആശുപത്രികൾ,  മേപ്പാടി പോളി ടെക്‌നിക്ക്‌, വൈത്തിരി താലൂക്ക്‌ ഹോസ്‌പിറ്റൽ,   മണ്ഡലത്തിന്റെ മനം നിറച്ച  സർവ്വതല സ്‌പർശിയായ  വികസന നേട്ടങ്ങളാണ്‌ കഴിഞ്ഞ 5 വർഷം കൊണ്ടുണ്ടായത്‌. ഈ നേട്ടങ്ങൾ നേരിട്ടറിഞ്ഞ  നാട്ടുകാർ ‌ ജാഥയെ ഹൃദയപൂർവ്വം വരവേറ്റു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ജാഥക്ക്‌  ഉജ്വല  വരവേൽപ്പാണ്‌ ലഭിച്ചത്‌.  
 കെറഫീഖ്‌ ക്യാപ്‌റ്റനും എം മധു വൈസ്‌ ക്യാപ്‌റ്റനും സി എച്ച്‌ മമ്മി മാനേജരുമായ ജാഥ ശനിയാഴ്‌ച വടുവൻചാലിൽ നിന്നും പ്രയാണം തുടങ്ങി. താഴെ അരപ്പറ്റ,മേപ്പാടി, ചുണ്ട, വൈത്തിരി എന്നിവിങ്ങളിലെ പര്യടനത്തിന്‌ ശേഷം പൊഴുതനയിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി ഗാഗാറിൻ, സി കെ ശശീന്ദ്രൻ എം എൽ എ, പി എ മുഹമ്മദ്, വി പി ശങ്കരൻ നമ്പ്യാർ, കെ സുഗതൻ, വി ഉഷ കുമാരി, എം സെയ്ദ്, എം ഡി സെബാസ്റ്റ്യൻ, വി എൻ ഉണ്ണികൃഷ്ണൻ, വി ഹാരിസ്, പി ജി സജേഷ്, പി എം സന്തോഷ്, പി  ആർ നിർമ്മല, സന്തോഷ് കുമാർ, സി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top