20 April Tuesday

കോൺഗ്രസിൽ നിന്നും കൂടുതൽ പേർ എൽജെഡിയിലെത്തും: ശ്രേയാംസ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
 
കൽപ്പറ്റ
യുഡിഎഫിൽ നിന്നും നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ എൽജെഡിയിൽ ചേരുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ എംപി പറഞ്ഞു. കൽപ്പറ്റയിൽ ഐഎൻടിയുസി സംസ്ഥാന ജന. സെക്രട്ടറി പി കെ അനിൽകുമാറിന്‌ എൽജെഡിയിൽ മെമ്പർഷിപ്പ്‌ നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന മുസ്ലീംലീഗിലെ  എ ദേവകി അടക്കം കഴിഞ്ഞ ദിവസം പാർടിയിൽ ചേർന്നിരുന്നു.  സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ കൂടുതൽ പേർ പാർടിയിലേക്ക്‌ എത്തുന്നുണ്ട്‌.  ഇവർക്കെല്ലാം അർഹമായ പരിഗണന പാർടി നൽകും.  പാർടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ ഇത്‌ സഹായിക്കും. നിയമാസഭാ തെരഞ്ഞെടുപ്പിൽ എൽജെഡി മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരികയാണ്‌. മുന്നണി തീരുമാനം വരുമ്പോൾ മാത്രമാണ്‌  കൂടുതൽ വ്യക്തത ഉണ്ടാവുകയുള്ളുവെന്നും ശ്രേയാംസ്‌കുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top