കൽപ്പറ്റ
കാർഷിക നിയമങ്ങൾക്കെതിരെ കർഷകപോരാട്ടത്തിന് പിന്തുണയുമായി കൽപ്പറ്റയിൽ നടത്തുന്ന ഐക്യദാർഡ്യ സത്യഗ്രഹം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് വഴിമാറുന്നു. 70 ദിവസം പിന്നിടുന്ന സമരം താൽക്കാലികമായി ശനിയാഴ്ച അവസാനിപ്പിച്ചു. കർഷക വിരുദ്ധനയങ്ങളുമായി മുന്നോട്ടുപോവുന്ന ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും അതിനുള്ള പോരാട്ടത്തിൽ ജില്ലയിലെ കർഷകരും ശക്തമായി അണിനിരക്കുമെന്നും ഇടതുപക്ഷ ഐക്യകർഷകസംഘടന ഭാരവാഹികൾ അറിയിച്ചു. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് നടന്ന സത്യഗ്രഹത്തിൽ വിവിധ വർഗ ബഹുജനസംഘടനാപ്രവർത്തകരടക്കം ആയിരങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പങ്കാളികളായത്. 70–-ാം ദിവസത്തിലെ സത്യഗ്രഹം കർഷകസംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. അമ്പി ചിറയിൽ, കെ ശശാങ്കൻ, പി കെ സുരേഷ്, കെ പി ശശീകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..