30 January Monday

21 ലിറ്റർ വിദേശ
മദ്യവുമായി 
മധ്യവയസ്‌കൻ 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
ബത്തേരി
വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 21 ലിറ്റർ വിദേശമദ്യവുമായി ഗൃഹനാഥനെ എക്‌സൈസ്‌ പിടികൂടി. വാകേരി മൂടക്കൊല്ലിയിൽ നടത്തിയ പരിശോധനയിലാണ്‌ മദ്യം പിടികൂടിയത്‌. മൂടക്കൊല്ലി കാരക്കാട്‌ വീട്ടിൽ ഷണ്മുഖദാസിനെ (61) അറസ്‌റ്റ്‌ ചെയ്‌തു. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണ്‌. പ്രിവന്റീവ്‌ ഓഫീസർമാരായ വി എ ഉമ്മർ,  പി കെ മനോജ്‌കുമാർ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ  പി ആർ വിനോദ്‌, കെ വി ദിനീഷ്‌, എം എസ്‌ അനൂപ്‌കുമാർ, കെ സുധീഷ്‌, ടി ജി പ്രസന്ന എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top