17 January Sunday

- പൊതുപണിമുടക്ക് നിശ്ചലമായി ജില്ല

സ്വന്തം ലേഖകൻUpdated: Friday Nov 27, 2020
കൽപ്പറ്റ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന  പൊതുപണിമുടക്ക്‌ ജില്ലയിലും പൂർണം. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും പൊതുമേഖല ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവനക്കാരും ഒന്നിച്ച്‌ ഏറ്റെടുത്ത പണിമുടക്ക്‌ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്‌തമായ പ്രതിഷേധമായി മാറി.   
  തൊളിലാളികൾ ഒന്നടങ്കം പണിമുടക്കിൽ അണിചേർന്നു. മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.  ജില്ലയിലെങ്ങും പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. 
 ബത്തേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു. പി ആർ ജയപ്രകാശ്  സംസാരിച്ചു. കാട്ടിക്കുളത്ത്‌  സിഐടിയു ജില്ലാ  പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. സി കെ  ശങ്കരൻ അധ്യക്ഷനായി. കൽപ്പറ്റയിൽ കെ സുഗതൻ, പി പി ആലി ‌ എന്നിവർ സംസാരിച്ചു. ചുണ്ടേലിൽ എം ജനാർദനൻ ഉദ്‌ഘാടനം ചെയ്‌തു. എൻ വി ബാബു അധ്യക്ഷനായി. താഴെ അരപ്പറ്റയിൽ എം ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. യു കരുണൻ ഉദ്‌ഘാടനം ചെയ്‌തു. മുട്ടിലിൽ പി എം സന്തോഷ്‌കുമാർ, പൊഴുതനയിൽ  സി എച്ച്‌  മമ്മി എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു.  ശശി അച്ചൂർ അധ്യക്ഷനായി. വി വിനോദ് സ്വാഗതം പറഞ്ഞു. എം സെയ്‌ദ്‌ സംസാരിച്ചു. 
സർവീസ്‌ മേഖലയിലും പൂർണമായിരുന്നു. ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യ പ്രകടനം നടത്തി. മാനന്തവാടിയിൽ എസ്‌ അജയകുമാർ  നേതൃത്വം നൽകി. ബത്തേരിയിൽ വി ജെ ഷാജി സംസാരിച്ചു. കൽപ്പറ്റയിൽ പി വി ഏലിയാമ്മ, പി ജെ ബിനേഷ് എന്നിവർ നേതൃത്വം നൽകി. കൽപ്പറ്റ ടൗണിൽ പ്രകടനവും നടത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top