17 January Sunday

ജനറൽ ആശുപത്രിക്ക്‌ കിഫ്‌ബിയിൽ 9.62 കോടി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 

കൽപ്പറ്റ
കൽപ്പറ്റ ജനറൽ ആശുപത്രിയുടെ വികസനത്തിനായി  കിഫ്‌ബി വഴി കൂടുതൽ ഫണ്ട്‌.  9.62 കോടി രൂപയാണ്‌ ആശുപത്രിയുടെ വികസനപ്രവൃത്തിക്കൾക്കായി ചെലവഴിക്കുന്നത്‌. ആശുപത്രിയുടെ ഒ പി സംവിധാനം, അത്യാഹിത വിഭാഗം, രോഗനിർണയ സൗകര്യം വിപുലപെടുത്തൽ എന്നിവക്കെല്ലാമായാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാന സർക്കാർ  ആർദ്രം പദ്ധതിയുടെ ഭാഗമായി  നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ കൽപ്പറ്റ ജനറൽ ആശുപത്രി   മികച്ച ചികിത്സ  ലഭിക്കുന്ന ആതുരാലയമായി മാറിയിരുന്നു. ഇതിന്റെ  തുടർച്ചയായാണ്‌ കൂടുതൽ നവീകരണ പ്രവൃത്തികൾക്കായി ആശുപത്രിക്ക്‌ തുക ലഭിച്ചത്‌. ‌
     അടിസഥാന സൗകര്യ വികസനത്തിനായി 3,82,70901 രൂപയാണ്‌ നീക്കിവെച്ചിട്ടുള്ളത്‌. ഫർണിച്ചറുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കുമായി 2, 64,00000 രൂപ അനുവദിച്ചു. 
 സേവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ശുചീകരണം എന്നിവയ്‌ക്കായി 45,02,819 രൂപ, ട്രാൻസ്‌ഫോർമർ ഉൾപ്പടെയുള്ള വൈദ്യുതി അനുബന്ധ സേവനങ്ങൾക്കായി 67,51 356 രൂപ, അഗ്‌നി സുരക്ഷക്കായി 38,18,496 രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്‌. മെഡിക്കൽ ഗ്യാസ്‌, ശീതികരണസംവിധാനം എന്നിവയ്‌ക്കായി 44 ലക്ഷം രൂപയും അനവദിച്ചിട്ടുണ്ട്‌. 
    കൽപ്പറ്റ പൊലിസ്‌ സ്‌റ്റേഷന്‌ സമീപത്തെ ഇടുങ്ങിയ കെട്ടിടത്തിലായിരുന്ന ആശുപത്രി 2016ലാണ്‌  കൈനാട്ടി ജംഗ്‌ഷനിലെ നാല് നില കെട്ടിടത്തിലേക്ക്‌ മാറ്റിയത്‌.  
താഴത്തെ നിലയിൽ വിശാലമായ ഒപി, ലാബ്, ഫാർമസി, അത്യാഹിത വിഭാഗം തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ ഓപ്പറേഷൻ തിയറ്റർ,  പ്രസവവാർഡ് എന്നിവയും മൂന്നാം നിലയിൽ ജനറൽ വാർഡുകൾ എന്നിവയും പ്രവർത്തിക്കുന്നു. ഇവയുടെയെല്ലാം വികസനത്തിന്‌ കൂടുതൽ കരുത്തേകാൻ കിഫ്‌ബിയിലൂടെ കഴിയും. കിറ്റകോയാണ്‌ നവീകരണപ്രവൃത്തികൾ ഏറ്റെടുത്ത്‌ നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top