30 November Tuesday
- സിനിമാ കൊട്ടകകൾ തുറന്നു

കൊട്ടും കുരവയുമില്ലാതെ ആദ്യദിനം

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021

ബത്തേരി ഐശ്വര്യ തിയറ്റർ തുറന്നപ്പോൾ

കൽപ്പറ്റ
 കോവിഡിൽ തിരശീലയ്‌ക്ക്‌ പിന്നിലേക്ക്‌ മറഞ്ഞ സിനിമാ കൊട്ടകയിൽ ആറുമാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം വെള്ളിവെളിച്ചം.   സ്വപ്‌ന നായകരും നായികമാരുമില്ലാത്തതിനാൽ കൊട്ടും കുരവയുമില്ലാതെ ആദ്യദിനം കടന്നുപോയെങ്കിലും തിയറ്റർ തുറന്നതിന്റെ ആവേശത്തിലാണ്‌ സിനിമാ പ്രേമികൾ. 
   ജയിംസ്‌ ബോണ്ട്‌ ചിത്രമായ ‘നോ ടൈം ടു ഡൈ’,  ഹോളിവുഡ്‌ ഹിറ്റായിരുന്ന വെനം സീരീസിലെ രണ്ടാം ചിത്രം  ‘വെനം –-ലെറ്റ്‌ ദേർ ബി കാർനേജ്‌ ’ എന്നിവ  ജില്ലയിൽ ആദ്യ ദിനം  പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിൽ റിലീസ്‌ ചെയ്യുന്ന തമിഴ്‌, മലയാളം സിനിമകളിലാണ്‌ ഇനി പ്രതീക്ഷ. 
  വ്യാഴാഴ്‌ച  തമിഴ്‌ചിത്രം ശിവകാർത്തികേയന്റെ ‘ഡോക്ടർ’ പ്രദർശനത്തിനെത്തും. നവംബർ നാലിന്‌ രജനീകാന്ത്‌ ചിത്രമായ  ‘അണ്ണാത്തെ’യും  റിലീസാവും. നവംബർ 12ന്‌ റിലീസ്‌ ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം  ‘കുറുപ്പ്‌’ കാത്തിരിക്കയാണ്‌ പ്രേക്ഷകർ. ‘സ്‌റ്റാർ, ‘കാവൽ’ ‘കുഞ്ഞെൽദോ’ ‘അജഗജാന്തരം’ ‘ഭൂതകാലം’ എന്നിവയും അടുത്ത ദിവസങ്ങളിൽ തിയറ്ററുകളിലെത്തും. മാനന്തവാടി, ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലായി നാല്‌ തിയറ്റർ  മാത്രമാണ്‌ ബുധനാഴ്‌ച തുറന്നത്‌.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രദർശനം. 50 ശതമാനം പേർക്കാണ്‌ പ്രവേശനം അനുവദിക്കുന്നത്‌.  ആദ്യ തരംഗത്തിലെ അടച്ചിടലിന്‌ ശേഷം തുറന്ന തിയറ്ററുകൾക്ക്‌ കഴിഞ്ഞ ഏപ്രിലിലാണ്‌ വീണ്ടും പൂട്ടുവീണത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top