03 December Friday

പാളത്തിൽ പാറ; 
ചൂളം വിളി അകലെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

റെയിൽവേ ട്രാക്കിൽ വീണ വലിയ പാറകൾ

ഗൂഡല്ലൂർ
 റെയിൽവേ ട്രാക്കിൽ വലിയ പാറ വീണതോടെ തീവണ്ടി യാത്ര അനിശ്ചിതമായി തുടരുന്നു. മേട്ടുപാളയം–-കുന്നൂർ ഇടയിലെ കല്ലാർ ആ ഡാർലി എന്ന ഭാഗത്താണ് കനത്ത മഴയിൽ പാറകൾ വീണത്. 
 കഴിഞ്ഞ  ഞായറാഴ്‌ച പാറ പൊട്ടിക്കാൻ തുടങ്ങിയതാണ്‌. വന്യജീവി ശല്യം കൂടുതലുള്ള ഈ ഭാഗത്ത് ഏറെ ഭയത്തോടെയാണ് ജോലിക്കാർ പാറ പൊട്ടിക്കുന്നത്.  ഇടയ്‌ക്കിടെയുള്ള മഴയും ജോലിക്ക്‌ തടസ്സമാകുന്നുണ്ട്‌. 
  കോവിഡ്‌ മാനദണ്ഡങ്ങളിൽ  ഇളവ്‌ പ്രഖ്യാപിച്ച്‌ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നതോടെ നിരവധി യാത്രക്കാരാണ്‌ ഊട്ടി പർവത ട്രെയിനിന്‌  ബുക്ക് ചെയ്‌തത്‌. ടൂറിസ്റ്റുകൾ പ്രതീക്ഷിക്കുന്ന സമയത്താണ് ട്രെയിൻ തുടർച്ചയായി റദ്ദ് ചെയ്യുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top