28 November Sunday
രോഗസ്ഥിരീകരണ നിരക്ക്‌ - 10.07

രോഗികൾ 166 ; മുക്തി 239

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
 
കൽപ്പറ്റ
 ജില്ലയിൽ  ചൊവ്വ 166 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 239 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌  - 10.07  ആണ്. 
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,268 ആയി. 1,21,019  പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2554 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2397 പേർ വീടുകളിലാണ്. 
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി 29, മുട്ടിൽ 24, മീനങ്ങാടി 19, പൂതാടി 17 , അമ്പലവയൽ 16 , മാനന്തവാടി 11 , കൽപ്പറ്റ 8 , പുൽപ്പള്ളി  7, നെന്മേനി, പടിഞ്ഞാറത്തറ, പനമരം 4 വീതം, മുള്ളൻകൊല്ലി, തിരുനെല്ലി, വൈത്തിരി 3 വീതം, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, തവിഞ്ഞാൽ, വെള്ളമുണ്ട 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, നൂൽപ്പുഴ, വെങ്ങപ്പള്ളി സ്വദേശികളായ  ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top