28 November Saturday

മദ്യപിച്ചുള്ള കൊലപാതകം മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാൻ നടപടി സ്വീകരിക്കും: എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

കൽപ്പറ്റ
മദ്യപിച്ചുള്ള സംഘർഷത്തിൽ വടുവഞ്ചാൽ വട്ടത്തുവയൽ മഞ്ഞളം അറുപത് കോളനിയിൽ ഭർത്താവിന്റെ മർദനമേറ്റ് മരിച്ച ആദിവാസി യുവതിയുടെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. അമ്മ മരിക്കുകയും അച്ഛൻ ജയിലിലാകുകയും ചെയ്തതോടെ കുട്ടികളുടെ സംരക്ഷണം പ്രതിസന്ധിയിലാണ്. കോളനിയിൽ കുട്ടികളെ സന്ദർശിച്ചശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. കോളനിയിലെ സിനിയാണ് മരിച്ചത്. ഭർത്താവ് വിജയിയൊന്നിച്ച് മദ്യപിച്ചുള്ള അടിപിടിയിലായിരുന്നു മരണം. മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത വിജയി ജയിലിലാണ്. ഏഴ് വയസിൽ താഴെയുള്ള നാല് പെൺകുട്ടികളാണ് ഇവർക്കുള്ളത്. സിപിഐ എം നേതാക്കളായ പി സി ഹരിദാസൻ, യു കരുണൻ എന്നിവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top