27 October Wednesday
നിയന്ത്രണം നഗരസഭകളിലെ രണ്ട്‌ വാർഡുകളിലും 
പഞ്ചായത്തുകളിലെ 27 വാർഡുകളിലും

29 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ ഡൗൺ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
 
കൽപ്പറ്റ
ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10ൽ കൂടുതലുള്ള പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്ത്, ഡിവിഷൻ എന്ന ക്രമത്തിൽ:  
എടവക–തോണിച്ചാൽ , തിരുനെല്ലി– തൃശ്ശിലേരി. തൊണ്ടർനാട് –കരിമ്പിൽ . തവിഞ്ഞാൽ–വട്ടോളി , പുൽപ്പള്ളി–കുറുവ .
പൊഴുതന–വയനാംകുന്ന്.
മേപ്പാടി–ഏഴാംചിറ. തരിയോട് –കർലാട്. ചീങ്ങണ്ണൂർ–മടത്തുവയൽ– ചെന്നലോട് -–കല്ലങ്കാരി - – കാലിക്കുനി. പൂതാടി –ചുണ്ടക്കൊല്ലി–പുളിയമ്പറ്റ-– കോട്ടവയൽ.  -അമ്പലവയൽ–
ആയിരംകൊല്ലി–അമ്പലവയൽ ഈസ്റ്റ് -. കോട്ടത്തറ–കുന്നത്തായ്കുന്ന് -. 
മീനങ്ങാടി– - മൈലമ്പാടി - ,- പന്നിമുണ്ട .
നൂൽ‌പ്പുഴ – നായ്ക്കെട്ടി .
വെങ്ങപ്പള്ളി– കോക്കുഴി . 
വൈത്തിരി– ചാരിറ്റി–വെള്ളംകൊല്ലി 
കൽപ്പറ്റ നഗരസഭ–സിവിൽ സ്റ്റേഷൻ 
ബത്തേരി നഗരസഭ–പഴേരി -, തേലമ്പറ്റ - 
മൈക്രോ 
കൺടൈൻമെന്റ് സോൺ
പൂതാടി പഞ്ചായത്തിലെ  നടവയലിലെ ഓസാനം  ഭവൻ ഓൾഡ് ഏജ് ഹോം ഉൾപ്പെടുന്ന പ്രദേശവും പുൽപ്പള്ളിയിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും  ഒരാഴ്ചത്തേക്ക് മൈക്രോ കൺടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.  രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഹോട്ടൽ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിലെ പകുതി സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ ശീതീകരണ സംവിധാനങ്ങൾ ഉപയോഗിക്കുവാൻ പാടില്ല.  ജനലുകളും വാതിലുകളും പരമാവധി തുറക്കണം. ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അനുവദിക്കാം. 18 വയസ്സിന് നിബന്ധന ബാധകമല്ല.
എല്ലായിടത്തുമുള്ള ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top