27 October Wednesday

എൻസിപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

 കൽപ്പറ്റ

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച കൽപ്പറ്റയിൽ നടക്കുമെന്ന് എൻസിപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി, ബത്തേരി ബ്ലോക്ക് കമ്മിറ്റി ഓഫീസുകളും പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസും അന്നേദിവസം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം രാവിലെ 10.30നും മാനന്തവാടി, ബത്തേരി ബ്ലോക്ക് കമ്മിറ്റി ഓഫീസ് യഥാക്രമം 12.30, 4.30നും ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉച്ചക്ക് 2.30നും ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, അഡ്വ. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, അഡ്വ. കെ ആർ രാജൻ, എ വി വല്ലഭൻ, പി കെ രാജൻ മാസ്റ്റർ, പ്രൊഫ. ജോബ് കാട്ടൂർ തുടങ്ങിയ സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. എം പി അനിൽ, ഷാജി ചെറിയാൻ, സി.എം ശിവരാമൻ, വന്ദന ഷാജു, പി. അശോക് കുമാർ, ജോണി കൈതമറ്റം, കെ മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top