20 September Monday

എംഎൽഎ ഓഫീസിന്‌ മുന്നിൽ സമരാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ബത്തേരി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
യുഡിഎഫ്‌ ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനത്തിനായി ഉദ്യോഗാർഥികളിൽനിന്ന്‌ ഒന്നേ മുക്കാൽ കോടിയോളം രൂപ കോഴയായി കൈപ്പറ്റിയ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎയുടെ  ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌, ടി കെ ശ്രീജൻ, കെ സി യോഹന്നാൻ, എം എസ്‌ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ബേബി വർഗീസ്‌ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top