18 September Saturday
- സമാന്തര യോഗം വിളിച്ച്‌ എ, ഐ ഗ്രൂപ്പുകൾ

സർവീസ്‌ മേഖലയിലും കോൺഗ്രസ്‌ ഗ്രൂപ്പിസം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
കൽപ്പറ്റ
ചുരംകയറി ടി സിദ്ദിഖ്‌ എംഎൽഎ ജില്ലയിലെത്തിയതോടെ കോൺഗ്രസ്‌  ഗ്രൂപ്പുപോര്‌ പുതിയ  തലത്തിലേക്ക്‌. സർവീസ്‌ സംഘടനാ മേഖലയിലേക്കും വിഭാഗീയത പടർന്നിരിക്കുകയാണ്‌. ഗ്രൂപ്പിസം പുതിയ തലത്തിലേക്ക്‌ എത്തിയതോടെ തിങ്കളാഴ്‌ച  ജില്ലാ പ്രസിഡന്റിന്റെയും സംസ്ഥാന വൈസ്‌പ്രസിഡന്റിന്റെയും നേതൃത്വത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാന്തരമായി യോഗം ചേർന്നു. 
  എ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നയാളാണ്‌ ജില്ലാ പ്രസിഡന്റ്‌ മോബിഷ്‌ തോമസ്‌. നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഉമാശങ്കർ ഇപ്പോൾ ഐ ഗ്രൂപ്പ്‌ വക്താവാണ്‌. കഴിഞ്ഞ കുറച്ചുനാളായി ഇരുവരും രണ്ടുചേരികളിലാണ്‌. ജീവനക്കാരുടെ സഹകരണസംഘം ഭാരവാഹിത്വത്തിൽ നിന്ന്‌ ഉമാശങ്കറിനെ പുറത്താക്കിയിരുന്നു. ഇതോടെ വിഭാഗീയത കൂടുതൽ മൂർച്ഛിച്ചു. 
 കൽപ്പറ്റ എംഎൽഎയായി ടി സിദ്ദിഖ്‌ എത്തിയതോടെ എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ സർക്കാർ ജീവനക്കാരുടെ സംഘടനയിൽ  ആധിപത്യം ശ്രമിക്കാനുള്ള നീക്കം ഇരുവിഭാഗവും തുടങ്ങിയത്‌. എംഎൽഎ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ എ ഗ്രൂപ്പിന്റെ വക്താക്കളുടെ പ്രവർത്തനം.  ജില്ലയിലെ പ്രമുഖ നേതാക്കളുടെ പിന്തുണയാണ്‌ മറുവിഭാഗത്തിന്റെ ശക്തി.
സമാന്തര യോഗം വിളിച്ചതിന്‌ പിന്നിലും കോൺഗ്രസ്‌ നേതാക്കളുടെ താൽപര്യമാണ്‌ നിഴലിച്ചത്‌. ഓൺലൈനായിട്ടായിരുന്നുയോഗം.  ഇരു നേതാക്കളും ഒരേസമയം രണ്ട്‌ മീറ്റിങ് ലിങ്കുകൾ നൽകി യോഗത്തിന്‌ ക്ഷണിച്ചതോടെ ഏതിൽ പങ്കെടുക്കണമെന്നറിയാതെ കുടുങ്ങിയ അവസ്ഥയിലായിരുന്നു അണികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top