മേപ്പാടി
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വൈൽഡർനെസ് മെഡിസിന്റെ സാധ്യതകളെക്കുറിച്ചുള്ള ദേശീയ ശില്പശാല നടത്തി. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിലെ അനസ്തേഷ്യ വിഭാഗം എംഡി ഡോ.കെറി ക്രീഡൽ നേതൃത്വംനൽകി.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പേമാരി, കൊടുംകാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിൽ ചെയ്യേണ്ട അടിയന്തര ചികിത്സകൾ, കൂടാതെ വന്യജീവി സർവേകൾ, സാഹസിക സഞ്ചാരത്തിന്റെ ഭാഗമായുള്ള മലകയറ്റം, തണ്ടർബോൾട്ട് പോലുള്ള സേനകളുടെ സേവനം തുടങ്ങിയ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ ആ സ്ഥലങ്ങളിൽ ലഭ്യമായ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ അടിയന്തര ചികിത്സ ലഭ്യമാക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക മാർഗങ്ങൾ ശില്പശാല ചർച്ചചെയ്തു.
മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ശില്പശാല ഉദ്ഘാടനംചെയ്തു. ഡോ. കെറി ക്രീഡൽ, ആസ്റ്റർ മെഡ്സിറ്റി, കൊച്ചിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. ജോൺസൺ കെ വർഗീസ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, അത്യാഹിത വിഭാഗം മേധാവി ഡോ. സർഫാരാസ് ഷെയ്ഖ്, ജനറൽ മെഡിസിൻ മേധാവി ഡോ.ശുഭ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..