12 July Sunday

പരീക്ഷാ സഹായത്തിന്‌ കെഎസ്ടിഎ ഹെൽപ്പ്‌ ഡെസ്‌ക്കും വാർ റൂമും

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

കൽപ്പറ്റ കെഎസ്‌ആർടിസി ഡിപ്പോയിൽ മാസ്‌ക്‌, ഗ്ലൗസ്‌ വിതരണം കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറിവിൽസൺ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ  
എസ്എസ്എൽസി, പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷ നടത്തിപ്പിനെ സഹായിക്കാൻ കെഎസ്‌ടിഎ  ഹെൽപ്പ് ഡെസ്ക്കുകളും, വാർ റൂമും പ്രവർത്തനം തുടങ്ങി.  പരീക്ഷാ സംബന്ധമായ സംശയങ്ങൾ, അക്കാദമിക പിന്തുണ, യാത്രാസൗകര്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം മികച്ച പിന്തുണയാണ്‌ നൽകുന്നത്‌.  ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും സഹായത്തിനായി അഞ്ച്‌ വീതം അധ്യാപക വളണ്ടിയർമാരുടെ സേവനം ലഭ്യമാണ്.  സ്പെഷ്യൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി  ഡിപ്പോകളിൽ മാസ്ക്,  ഗ്ലൗസ്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്‌തു. 
കൽപ്പറ്റ  ഡിപ്പോയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്ററും, കെഎസ്ടിഎ ജില്ലാ ജോ സെക്രട്ടറിയുമായ വിൽസൺ  തോമസ്  ഉദ്‌ഘാടനം ചെയ്‌തു.  എൻ എ വിജയകുമാർ, പി ജെ ബിനേഷ്, ഒ  പ്രമോദ് എന്നിവർ പങ്കെടുത്തു. ബത്തേരി ഡിപ്പോയിൽ ടി രാജൻ, എ കെ സുകുമാരി, ടി പി രതീഷ് എന്നിവരും മാനന്തവാടിയിൽ കെ ബി സിമിൽ, എം രാജേഷ്, കെ  അനൂപ് കുമാർ എന്നിവരും നേതൃത്വം നൽകി. ഉപജില്ല വാർ റൂം ഹൈൽപ്പ് ലൈൻ നമ്പറുകൾ:  വൈത്തിരി:  9061746978, മാനന്തവാടി : 9496117941, ബത്തേരി :  8281540568. ജില്ലാ കേന്ദ്രം:   9447849812,  9496284525, 9947370461
മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാഠ വിശകലനങ്ങളും, മോഡൽ പരീക്ഷകളും ഓൺലൈനായി കെഎസ്ടിഎ അക്കാദമിക് സബ്കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top