12 July Sunday

കോവിഡ് 19 ബോധവത്കരണം: കൽപ്പറ്റയിൽ ഇന്ന് കാർട്ടൂൺ മതിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

കൽപ്പറ്റ
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന്  ബുധനാഴ്‌ച കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കാർട്ടൂൺ മതിൽ ഒരുക്കും.  
കോവിഡ് 19 രോഗ പ്രതിരോധത്തിനാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്.  രാവിലെ 10 ന് ആരംഭിക്കുന്ന കാർട്ടൂൺ രചനയിൽ കെ ഉണ്ണികൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലാർ, സജീവ് ശൂരനാട്, ഷാജി സീതത്തോട്, സനീഷ് ദിവാകരൻ, ബിനേഷ് ലാലി എന്നിവർ  പങ്കെടുക്കും.  ഉച്ചയ്ക്ക് 1.30 ന് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള കാർട്ടൂൺ മതിൽ നാടിന് സമർപ്പിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top