13 July Monday

കണ്ടെയ്‌ൻമെന്റുകളിലും ആശങ്കയില്ലാത്ത പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

മാനന്തവാടി

കണ്ടെയ്‌ൻമെന്റ്‌ സോണുകളിലും തടസ്സമില്ലാതെ പരീക്ഷ. ജില്ലയിൽ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ കൂടുതലുള്ള മാനന്തവാടി മണ്ഡലത്തിൽ അതീവ ജാഗ്രതയിൽ പരീക്ഷകൾ നടത്തി. മാനന്തവാടി നഗരസഭയും തിരുനെല്ലി പഞ്ചായത്തും പൂർണമായും കണ്ടെയ്‌ൻമെന്റ്‌ സോണുകളിലാണ്‌.  എടവക, പനമരം പഞ്ചായത്തുകളിലും കണ്ടെയ്‌ൻമെന്റുകളുണ്ട്‌‌. മണ്ഡലത്തിലാകെ 4122 വിദ്യാർഥികളാണ്‌ പരീക്ഷ എഴുതിയത്‌. രണ്ടുപേർ ഹാജരായില്ല.  വിവിധ വകുപ്പുകളെ ഏകോപനത്തിന്‌ ഒ ആർ കേളു എംഎൽഎയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി. 

നഗരസഭയുടെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌. മാനന്തവാടി ബിആർസി കേന്ദ്രീകരിച്ച് പരീക്ഷ വാർ റൂമുമുണ്ട്‌.    സഹായത്തിനായി യുവജന,- അധ്യാപക സംഘടനകളുടെ ഹെൽപ്പ് ഡെസ്കും സജീവമാണ്‌. 

വരും ദിവസങ്ങളിലും പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള പ്രയത്നത്തിലാണ് മുഴുവൻ സംവിധാനവും.

ജില്ലയിൽ ക്വാറന്റൈയിനിൽ കഴിയുന്നവരുടെ വീട്ടിലെ കുട്ടികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് പരീക്ഷയെഴുതുന്നവർ, പനി ഉൾപ്പെടെയുള്ള രോഗലക്ഷണമുള്ളവർ എന്നിവർക്കും പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top