11 April Sunday

- ഓഫീസ്‌ തുറന്നു മത്സ്യവിതരണ തൊഴിലാളി ക്ഷേമത്തിന്‌ സഹകരണ സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 

മാനന്തവാടി
താലൂക്ക് മത്സ്യവിതരണ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ്  എരുമത്തെരുവിൽ ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അബ്ദുൾ ആസിഫ് അധ്യക്ഷനായി.
മത്സ്യവിതരണ തൊഴിലാളികളുടെ ഉന്നമനത്തിനും തീരദേശങ്ങളിലെ മത്സ്യസഹകരണ സംഘങ്ങളുമായി ചേർന്ന് നല്ലയിനം മത്സ്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്‌ സംഘം രൂപീകരിച്ചത്‌.  
ചെമ്മീൻ, കക്ക ഇറച്ചി തുടങ്ങിയവ മിതമായ നിരക്കിൽ വിൽപ്പനക്കായി എത്തിക്കും.   കാരാപ്പുഴ, ബാണാസുര സാഗർ പ്രദേശത്തെ തൊഴിലാളികൾ പിടിക്കുന്നതും ജില്ലയിലെ മത്സ്യകർഷകർ ഉൽപ്പാദിപ്പിക്കുന്ന മത്സ്യങ്ങളും വിപണിയിൽ എത്തിക്കും. 
അലങ്കാര മത്സ്യം, അക്വേറിയം മെറ്റീരിയൽസ്‌ തുടങ്ങിയവയുടെ സ്റ്റാളുകൾ ആരംഭിക്കും. 
ഓഫീസ്‌ ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമന്തിനി സുരേഷ്,സിപിഐ എം ഏരിയ സെക്രട്ടറി എം റജീഷ് എഫ്ടിഒ നിഖില, യു യൂസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top