17 January Sunday

കോൺഗ്രസും മാതൃഭൂമിയും കള്ളം പ്രചരിപ്പിക്കുന്നു കൊട്ടമ്പം കോളനി: വ്യാജ വാർത്തക്കെതിരെ സിപിഐ എം നിയമനടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

 

കൽപ്പറ്റ
അമ്പലവയൽ കൊട്ടമ്പം കോളനിയിലെ വീട്‌ നിർമാണം സംബന്ധിച്ച്‌ കോൺഗ്രസും മാതൃഭൂമി പത്രവും കള്ള പ്രചാരണം നടത്തുകയാണെന്ന്‌ 
സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാജ വാർത്ത നിയമപരമായും രാഷ്‌ട്രീയപരമായും നേരിടും.
40 വർഷം  മുമ്പ്‌കൊട്ടമ്പം കോളനിയിൽ നിർമിച്ച കോൺക്രീറ്റ്‌ വീടുകൾ പൊളിച്ച്‌ പണിതുകൊണ്ടിരിക്കുകയാണ്‌. 30 സെന്റ്‌ ഭൂമി കോളനിക്കാർക്ക്‌ പൊതുവായിട്ടുള്ളതാണ്‌. പുറത്തേക്ക്‌ പോകാൻ അവർക്ക്‌ താൽപ്പര്യമില്ല.  വിവിധ പദ്ധതികൾക്ക്‌ കീഴിൽ വരുന്ന പണം ഉപയോഗിച്ചും വീടുകൾ നിർമിച്ചിട്ടുണ്ട്‌.  ഒരാളുടെ പേരിൽ അനുവദിച്ച പണം കൊണ്ട്‌ കോളനിക്കുള്ളിലെ മറ്റൊരിടത്ത്‌ വീട്‌ പണിയാം. മാറി കഴിയുമ്പോൾ പഴയ വീട്‌  പൊളിച്ചുമാറ്റി അവിടെ മറ്റൊരാൾക്ക്‌ നിർമിക്കും.  ഇങ്ങനെയാണ്‌ അവിടെ നടക്കുന്നത്‌.
അമ്പലവയൽ ട്രൈബൽ വെൽഫെയർ സൊസൈറ്റി 11 വീടുകളാണ്‌ നിർമിക്കുന്നത്‌. ഇതിൽ ആറെണ്ണം പൂർത്തിയാക്കി. അഞ്ചെണ്ണത്തിന്റെ നിർമാണം നടത്തുന്നതും സൊസൈറ്റിയാണ്‌.  നാല്‌ വർഷം മുമ്പ്‌ വരെ സൊസൈറ്റിയുടെ പ്രസിഡന്റ്‌ നിലവിലെ വാർഡ്‌ മെമ്പർ കെ ജി വേണുവാണ്‌.
പരേതനായ മൊയ്യന്റെ ഭാര്യ അമ്മിണിക്ക്‌ വീട്‌ നിർമിച്ചില്ലെന്ന പ്രചാരണം പൂർണമായും തെറ്റാണ്‌. കോളനിക്കുള്ളിൽതന്നെ ഇവർക്കുള്ള വീട്‌ നിർമാണം നടക്കുകയാണ്‌. ലൈഫ്‌ പദ്ധതിയിൽ ആറ്‌ ലക്ഷം രൂപ ചെലവ്‌ വരുന്ന ഈവീടിനായി ഇതുവരെ 3, 20,000 രൂപ മാത്രെമെ നിർമാണം ഏറ്റെടുത്തവർ കൈപ്പറ്റിയിട്ടുളളു. ഇത്‌ നിയമാനുസൃതവുമാണ്‌.  കോളനിയിലെ ജാനകിയുടെ വീട്‌ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്‌.
വസ്‌തുത ഇങ്ങനെയായിരക്കെ എൽഡിഎഫിനെയും വാർഡ്‌  മെമ്പറെയും അപമാനിക്കാൻ നുണ പ്രചാരണം നടത്തുകയാണ്‌. മുഴുവൻ ജനങ്ങളും ഇത്‌ തള്ളിക്കളയണം. 
വാർത്താസമ്മേളനത്തിൽ എൻ കെ ജോർജ്‌, ടി ടി സ്‌കറിയ, കെ ജി വേണു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top