24 November Tuesday

2 ദിനം, 166 രോഗം; 2 മരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
കൽപ്പറ്റ
ജില്ലയിൽ രണ്ട് ദിവസത്തിൽ 166 പേർക്ക്കൂടി കോവിഡ്. 259 പേർ രോഗമുക്തരായി. 157 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ജില്ലയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 6428 ആയി. രണ്ടുപേർക്കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണിയാമ്പറ്റ അത്തിലൻ വീട്ടിൽ നബീസ, മേപ്പാടി കുന്ദമംഗലംവയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം നാൽപ്പത്തിരണ്ടായി. 922 പേരാണ് നിലവിൽചികിത്സയിലുള്ളത്. 356 പേർ വീടുകളിലാണ് ചികിത്സ.
ശനിയാഴ്ച 79 പേർ രോഗം ബാധിതരായി. 126 മുക്തി. 75 പേർ സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ ആരോഗ്യപ്രവർത്തകരാണ്. ഞായറാഴ്ച 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 133 പേർ മുക്തരായി. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവർ
അമ്പലവയൽ, മീനങ്ങാടി സ്വദേശികളായ 17 പേർ വീതം, മേപ്പാടി, ബത്തേരി സ്വദേശികളായ ഒമ്പതുപേർ വീതം, പുൽപ്പള്ളിയിലെ ആറു പേർ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ അഞ്ചുപേർ വീതം, പൊഴുതന, വെള്ളമുണ്ട പ്രദേശങ്ങളിലെ മൂന്നൂപേർ വീതം, മുട്ടിൽ, നൂൽപ്പുഴ, തവിഞ്ഞാൽ പ്രദേശങ്ങളിലെ രണ്ടുപേർ വീതം,  എടവക, മാനന്തവാടി സ്വദേശികളായ ഓരോരുത്തർ എന്നിവർ സമ്പർക്കത്തിലൂടെ രോഗബാധിതരായി.
കർണാടകയിൽനിന്നു വന്ന തിരുനെല്ലി, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തർക്കും ബംഗാളിൽ നിന്ന് വന്ന മൂന്ന് പൂതാടി സ്വദേശികൾക്കും കോവിഡ് ബാധിച്ചു.
രോഗമുക്തർ
മേപ്പാടി, മീനങ്ങാടി സ്വദേശികളായ ഒൻപത് പേർ വീതം, ബത്തേരിയിലെ എട്ടുപേർ, മാനന്തവാടി ആറുപേർ, എടവക, വെള്ളമുണ്ട അഞ്ചുപേർ വീതം, മുട്ടിൽ, തവിഞ്ഞാൽ നാലുപേർ വീതം, പടിഞ്ഞാറത്തറ, തിരുനെല്ലി, കോട്ടത്തറ മൂന്നുപേർ വീതം, പുൽപ്പള്ളി രണ്ടുപേർ, നെേ·നി, പനമരം, വൈത്തിരി, കണിയാമ്പറ്റ, കൽപ്പറ്റ, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തർ, ഒരു കണ്ണൂർ സ്വദേശി, ബംഗാൾ സ്വദേശി, വൈത്തിരി ഓറിയന്റൽ സിഎഫ്എൽടി സിയിൽ ചികിത്സയിലായിരുന്ന എട്ടുപേർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 55 പേരും രോഗമുക്തരായി.
488 നിരീക്ഷണത്തിൽ
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഞായറാഴ്ച 488 പേർ നിരീക്ഷണത്തിലായി. 398 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 5993 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച 1405 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ച 1,27,786 സാമ്പിളുകളിൽ 1,25,085 പേരുടെ ഫലം ലഭിച്ചു. 1,18,657 നെഗറ്റീവും 6428 പോസിറ്റീവുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top