28 October Thursday

ത്രിപുരയ്‌ക്കൊപ്പം 
വയനാടൻ ജനതയും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

വൈത്തിരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി . പി ഗഗാറിന്റെ നേതൃത്വത്തിൽ ത്രിപുര ഫണ്ട്‌ ശേഖരിക്കുന്നു

കൽപ്പറ്റ
കടുത്ത ആക്രമണങ്ങൾക്കിരയാകുമ്പോഴും  വർഗീയ ഫാസിസ്‌റ്റുകൾക്കെതിരെ വിട്ടുവിഴ്‌ചയില്ലാതെ പോരാടുന്ന   ത്രിപുരയിലെ സിപിഐ എം പ്രവർത്തകർക്ക്‌ സഹായവുമായി ജില്ലയും. ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും ത്രിപുര ഫണ്ട്‌ ശേഖരണം നടത്തി. ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലുമെല്ലാം ഫണ്ട്‌ ശേഖരണം നടന്നു. തൊഴിലാളികൾ, വ്യാപാരികൾ, വീട്ടമ്മമാർ, പൊതു പ്രവർത്തകർ  എന്നിവരെല്ലാം ഫണ്ടുമായി സഹകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 
വൈത്തിരിയിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി സി എച്ച്‌ മമ്മി, എം വി വിജേഷ്‌, കെ പി രാമചന്ദ്രൻ, എൽസി ജോർജ്‌ എന്നിവർ നേതൃത്വം നൽകി.  കൽപ്പറ്റയിൽ സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, കെ റഫീഖ്‌ എന്നിവർ  നേതൃത്വം നൽകി.  ജില്ലാ സെക്രട്ടറിയറ്റംഗം   പി വി സഹദേവൻ മാനന്തവാടിയിലും  എ എൻ പ്രഭാകരൻ പനമരത്തും വി വി ബേബി  ബത്തേരിയിലും പി കെ സുരേഷ്‌ പുൽപ്പള്ളിയിലും മുള്ളന്‍കൊല്ലിയില്‍ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബുവിന്റെ   നേതൃത്വത്തിൽ ഫണ്ട്‌ ശേഖരണം നടന്നു. ജില്ലാ കമ്മറ്റി അംഗങ്ങളായ  രുഗ്മിണി സുബ്രഹ്മണ്യന്‍,  ഇരുളത്തും പി എസ്‌ ജനാർദ്ദനൻ പുൽപ്പള്ളിയിലും   ടി ബി സുരേഷ്‌ കേണിച്ചിറയിലും ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top