26 October Monday

സംയുക്ത കർഷകസമിതി ‌ആറ്‌ കേന്ദ്രങ്ങളിൽ ധർണ നടത്തി കർഷകദ്രോഹ ബില്ലിനെതിരെ ആളിക്കത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കൽപ്പറ്റ
കർഷകരെ വഴിയാധാരമാക്കി കോർപ്പറേറ്റ് കുത്തകകളെ സഹായിക്കുന്ന കർഷകദ്രോഹ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലും വൻ പ്രതിഷേധം.  സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആറ്‌ ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി.   പാവപ്പെട്ട കർഷകരെ കുത്തക കമ്പനികളുടെ അടിമകളാക്കാനുള്ള നീക്കത്തെിനെതിരെ സമരകേന്ദ്രങ്ങളിൽ  മുദ്രാവാക്യം  മുഴങ്ങി. കാർഷികമേഖലയെ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ കർഷകരാണ്‌ തെരുവിലിറങ്ങിയത്‌. 
    ബത്തേരി പോസ്‌റ്റാഫീസ്‌ ധർണ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ശശാങ്കൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ ഗീവർഗീസ്‌ അധ്യക്ഷനായി. ടി ടി സ്‌കറിയ സ്വാഗതം പറഞ്ഞു. കൽപ്പറ്റയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സണ്ണി മാത്യു അധ്യക്ഷനായി. 
 വൈത്തിരി ടെലഫോൺ എക്‌സ്‌ചേഞ്ച് ധർണ  എൻ ഒ ദേവസ്യ ഉദ്‌ഘാടനം ചെയ്‌തു. കെ കെ തോമസ്‌ അധ്യക്ഷനായി. ജോസഫ്‌ സ്വാഗതം  പറഞ്ഞു. പനമരത്ത്‌ പോസ്‌റ്റാഫീസ്‌ ധർണ  സംയുക്ത സമരസമിതി ചെയർമാൻ ഡോ.അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. എം മുരളീധരൻ അധ്യക്ഷനായി. മാനന്തവാടിയിൽ കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എം വർക്കി ഉദ്‌ഘാടനം ചെയ്‌തു. കുന്നേൽ കൃഷ്‌ണൻ അധ്യക്ഷനായി. വി വി ആന്റണി സ്വാഗതം പറഞ്ഞു. പുൽപ്പള്ളിയിൽ കെ പി ശശികുമാർ ഉദ്ഘാടനം ചെയ്തു. എൻ പി വേലായുധൻ നായർ അധ്യക്ഷനായി. . കെ എസ് ഷിനു സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top