16 September Monday
പ്രളയം

നഷ്ടം നേരിട്ട കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
 
കൽപ്പറ്റ
ജില്ലയിലെ പ്രളയം മൂലം നാശമുണ്ടായ കർഷകരുടെ ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ കൃഷി വകുപ്പ് സംഭരിച്ചു  തുടങ്ങി. ഉൽപന്നങ്ങൾ മികച്ച വിലയിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ നേരിട്ട്‌ സംഭരിക്കൽ.    ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സംഭരണ പദ്ധതി മുട്ടിലിൽ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഭരതൻ, പഞ്ചായത്തംഗം  പി അഹമ്മദ്‌,  വിഎഫ്‌പിസികെ ജില്ലാ മാനേജർ വിശ്വനാഥൻ, കൽപ്പറ്റ കൃഷി അസിസ്‌റ്ന്റ്‌ ഡയറക്ടർ മമ്മൂട്ടി, മുട്ടിൽ കൃഷി ഓഫീസർ അനിൽകുമാർ എന്നിവർ സംസാരിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും സംഭരണം ഉണ്ടാവും. മുട്ടിലിലെ സംഭരണകേന്ദ്രം കൂടാതെ മാനന്തവാടിയിൽ  കണിയാരം സ്വാശ്രയ കർഷകസമിതി, ബത്തേരിയിൽ ഗ്രാമീണ മാർക്കറ്റ്‌, പനമരത്ത്‌ കൃഷിഡയറക്ടർ ഓഫീസ്‌  എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ സംഭരിക്കുന്നുണ്ട്‌. ഉൽപ്പന്നങ്ങൾ കോഴിക്കോട് സിവിൽസ്റ്റേഷനിലും മുതലക്കുളം ഗ്രൗണ്ടിലും  തുറക്കുന്ന ന്യായവില വിപണികളിലും  വിറ്റഴിക്കും.  ഗുണമേന്മയുള്ള ഒന്നാംതരം വാഴക്കുലകൾ 26 രൂപ നിരക്കിലും ബാക്കിയുള്ളവ 16 രൂപ നിരക്കിലുമാണ്‌ സംഭരിക്കുന്നത്‌. ഇഞ്ചി, ചേന,പച്ചക്കറി എന്നിവയും  വിപണികളിൽ കർഷകർക്ക് ലഭിക്കുന്ന വിലയേക്കാൾ 30 ശതമാനം  ഉയർന്ന വിലക്ക്‌ സംഭരിക്കുന്നുണ്ട്‌.  
ബത്തേരി താലൂക്കിലെ കർഷിക ഉത്പന്നങ്ങളുടെ സംഭരണം മുൻസിപ്പാലിറ്റി ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം ചെയ്തു. ബത്തേരി അമ്മായിപാലം കാർഷിക മെത്ത വിതരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുൻസിപൽ വികസന കാര്യ സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ അധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി ശാന്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജേസി മോൾ, കൃഷി ഓഫിസർ ടി എസ്‌ സുമിന, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ സിബി ചാക്കോ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top