18 October Friday

സെബാസ്റ്റ്യന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 

പുൽപ്പള്ളി
നാട്ടുകാരുടെ അപ്പച്ചൻ മുള്ളൻകൊല്ലി വാടാനക്കവല മാട്ടേലാനിക്കൽ സെബാസ്റ്റ്യന്റെ അപകടമരണം നാടിനെ  ദുഃഖത്തിലാഴ്‌ത്തി. കൂടരഞ്ഞിയിലെ രോഗിയായ ബന്ധുവിനെ കാണാൻ കാറിൽ പോകുമ്പോൾ ചുണ്ടേലിനടുത്തായിരുന്നു അപകടം. കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  സിപിഐ എം പ്രവർത്തകനായിരുന്ന അപ്പച്ചൻ വർഷങ്ങളോളം മുള്ളൻകൊല്ലി ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. മകൻ സോനു(നിഖിൽ) നിലവിൽ  മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി അംഗമാണ്‌.  കർഷക കുടുംബാംഗമായ സെബാസ്‌റ്റ്യനെ നാട്ടുകാർ അപ്പച്ചനെന്നായിരുന്നു വിളിച്ചിരുന്നത്‌.  ഇടക്ക്‌ മരവ്യാപാരം നടത്തിയിരുന്ന അപ്പച്ചൻ പെയിന്റിങ് തൊഴിലാളിയും ജോലിയെടുത്തിട്ടുണ്ട്‌. നിര്യാണത്തിൽ സിപിഐ എം പുൽപ്പള്ളി ഏരിയ കമ്മിറ്റിയും മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റിയും അനുശോചിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top